രണ്ടാം തരംഗത്തില്‍ ഒരു കോവിഡ് മരണം പോലുമില്ലാതെ ഝാര്‍ഖണ്ഡ്

രണ്ടാം തരംഗത്തില്‍ ഒരു കോവിഡ് മരണം പോലുമില്ലാതെ ഝാര്‍ഖണ്ഡ്

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഒരു മരണം പോലും ഇല്ലാതെ ഝാര്‍ഖണ്ഡ്. രണ്ടാം തരംഗത്തില്‍ കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഝാര്‍ഖണ്ഡില്‍ കോവിഡ് മരണങ്ങള്‍ ഒന്നും ഉണ്ടായില്ല. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 239 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 3966 ആക്ടീവ് കേസുകളാണ് ഝാര്‍ഖണ്ഡില്‍ ഉള്ളത്.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 80,834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3303 പേര്‍ മരിച്ചു. ആകെ രോഗമുക്തി നിരക്ക് 95.26 ശതമാനമായി. 1,32,062 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നത് തുടരുമ്പോഴും മരണ നിരക്കിലെ കുറവ് നേരിയ തോതില്‍ മാത്രമാണ്.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,94,39,989 ആയി. 2,80,43,446 പേര്‍ ആകെ രോഗമുക്തി നേടി. 24 മണിക്കൂറിനിടയില്‍ 3303 പേര്‍ മരണപ്പെട്ടതോടെ ആകെ മരണ നിരക്ക് 3,70,384 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10,26,159 കേസുകളാണ് ആക്ടീവായി നിലവിലുള്ളത്. 25,31,95,048 പേരാണ് ഇതുവരെ കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.