സാധാരണയായി വീട്ടില്‍ വരുന്നവര്‍ക്ക് നല്‍കുന്ന ഒന്നാണ് ചായ അല്ലെങ്കില്‍ കാപ്പി. വേനല്‍കാലം ആണെങ്കില്‍ ചായയും മറ്റും മാറ്റി നിര്‍ത്തി നാരങ്ങാവെള്ളവും ജ്യൂസുകളും നല്‍കാറുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി തണുപ്പുകാലത്തും, വേനല്‍ക്കാലത്തും ഒരുപോലെ വിരുന്നുകാര്‍ക്ക് നല്‍കാവുന്ന വളരെ സ്വാദിഷ്ടമായ ഒരു വെല്‍ക്കം ഡ്രിങ്ക് പരിചയപ്പെടാം.
വീട്ടിലുള്ള വളരെ കുറച്ച് സാധനങ്ങള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണിത്. ഇതിനായി ആദ്യം രണ്ട് സ്പൂണ്‍ കസ്‌കസ് വെള്ളത്തിലിട്ടു വയ്ക്കുക. പിന്നീട് അരലിറ്റര്‍ പാല്‍ അടുപ്പില്‍ വെച്ച് നന്നായി ചൂടാക്കി എടുക്കുക. പാല്‍ നന്നായി ചൂടായി വരുന്ന സമയത്ത് ആറ് ബദാം, ആറ് അണ്ടിപരിപ്പ്, രണ്ട് സ്പൂണ്‍ കോണ്‍ഫ്‌ലവര്‍, ഏലക്ക തൊലി കളഞ്ഞത് എന്നിവ ചേര്‍ത്ത് നന്നായി പൊടിച്ചെടുക്കുക.
പിന്നീട് പാല്‍ നന്നായി ചൂടായി വരുമ്പോള്‍ ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കുക. ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം കൂടി ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കുക.. പിന്നീട് കുതിര്‍ത്തു വെച്ചിരിക്കുന്ന കസ്‌കസ് കൂടി ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വളരെ സ്വാദിഷ്ടമായ ആര്‍ക്കും ഇഷ്ടപ്പെടുന്ന ആരോഗ്യകരമായ ഒരു വെല്‍ക്കം ഡ്രിങ്ക് തയ്യാറായ്യാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.