വായിച്ചു വളരുക, വായനയിൽ വളരുക

വായിച്ചു വളരുക, വായനയിൽ വളരുക

ഓ ഹെൻറി കഥകൾ വളരെ പ്രസിദ്ധമാണ്.

വില്യം സിഡ്‌നി പോർട്ടർ എന്ന ഓ ഹെൻറി ഒരു കഥാകാരനായത് വായനയിലൂടെയായിരുന്നു. അമേരിക്കയിലെ ഒരു ബാങ്കിൽ ക്യാഷ്യർ ആയിരുന്ന ഹെൻറി ഡ്യൂട്ടി സമയത്ത് ആരോ കാണിച്ച നെറികേടിനാൽ കുറ്റക്കാരനായ് അഞ്ചുവര്ഷത്തേയ്ക്കു ജയിലിൽ അടക്കപ്പെട്ടു.

നിരാശനായെങ്കിലും തന്റെ ജീവിതം തള്ളിനീക്കാൻ വായനയെ ശരണം പ്രാപിച്ചു. ബൈബിളിൽ തുടങ്ങി മറ്റു പുസ്തകങ്ങളിലൂടെ വായിച്ചു വളർന്ന ഹെൻറി ചിന്തിച്ചു. “എന്തേ എനിക്കും കഥകൾ എഴുതിക്കൂടാ.” താൻ ജയിലിലാണ് എന്ന കാര്യം മകൾ അറിയാതിരിക്കാനായി തൂലികാനാമം ഓ ഹെൻറി എന്നാക്കി. ഹെൻറി എന്ന ജയിലർ ആണ് അദ്ദേഹത്തിന് ബുക്കുകൾ നൽകിയതും, എഴുതിയത് പ്രസിദ്ധീകരിക്കാൻ സഹായിച്ചതും അതിനാൽ അദ്ദേഹത്തിന്റെ പേര് തൂലികാനാമമായി ഏറ്റെടുത്തു. അഞ്ചുവർഷത്തെ ജയിൽ ജീവിതം അവസാനിക്കുമ്പോഴക്കും തൻറെ വായനയുടെ ഫലമായി പ്രശസ്തനായ ഒരു എഴുത്തുകാരനായ് ഓ ഹെൻറി മാറിയിരുന്നു.

നമ്മുക്ക് അറിവും, അറിയിപ്പും, ആനന്ദവും തരുന്ന മഹത്തായ ഒരു ശീലമാണ് വായന. വായനക്ക് താത്പര്യമാണ് ആദ്യം വേണ്ടത്. വായനകൊണ്ടുണ്ടാകുന്ന നേട്ടങ്ങളറിഞ്ഞാൽ വായനയെ നാം കൈവിടില്ല.

വായനയുടെ പത്ത്നേട്ടങ്ങൾ:
ബുദ്ധിയുടെ വികാസം. (അറിവ് നേടാനും, മനസിലാക്കാനും, ഉപയോഗിക്കാനുമുള്ള കഴിവാണ് ബുദ്ധി.)
ഭാഷയുടെ വികാസം. (ഭാഷയുടെ ഘടന, ലേഖന ശൈലി, പദപ്രയോഗം, പദസമ്പത്ത്, ക്രിയാത്മകത എല്ലാം വായനയാൽ ശ്രേഷ്ടമാക്കപ്പെടുന്നു.)
ഉയർന്ന ആത്മവിശ്വാസം,
ഉയർന്ന ശ്രദ്ധ,
ഉയർന്ന വിശകാലനാത്മകത,
നല്ല ഓർമശക്തി
മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള കഴിവ്
ഉറക്കമില്ലായ്ക പരിഹരിക്കാം
ഉയർന്ന ഭാവനയും സൃഷ്ടാത്മകതയും
ലക്‌ഷ്യം നേടാനുള്ള ഉയർന്ന തൃഷ്ണ

വായന നാലുതരത്തിലാകാം
തിരക്കിട്ടുള്ള വായന. (Skim)(പൊതുവായ ഒരു ധാരണ കിട്ടുന്നതിന് ഇത് ഉപകരിക്കും.)
സൂക്ഷ്മമായ വായന.CScan) (കൃത്യമായ അറിവ് കിട്ടുന്നതിനുള്ള വായനയാണിത്. )
സമഗ്ര വായന. (Intensive)(പുസ്തകത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിന്. )
പുനർവായന. (Reread) (അറിഞ്ഞതും, മനസിലാക്കിയതും ഒന്നുകൂടി പരിശോധിക്കുന്നതിന്.)
വായന വേഗത്തിലാക്കാൻ

വായന ഒരു കലയാണ്. പരിശീലനത്തിലൂടെ നമുക്കതിൽ പ്രാവിണ്യം നേടാം. വായനയുടെ തലങ്ങളെ തിരിച്ചറിയൽ, രൂപപ്പെടുത്തൽ, വ്യാഖ്യാനം എന്നിങ്ങനെ തിരിക്കാം. പദസമ്പത്ത് കൂടുതലുള്ളത് വായനയെ സഹായിക്കും. ഒരാൾ വായിക്കുന്നത് ഒരുവാക്കും അതിനോടുചേർന്നുള്ള ശൂന്യതയും കൂടിയാണ്. കണ്ണുകൾ ഒന്നിൽ നിന്ന് മറ്റൊരു വാക്കിലേയ്ക്ക് ചാടിച്ചാടി നീങ്ങുന്നു. ഓരോ ചാട്ടത്തിനിടക്കും കണ്ണുകൾ സ്വല്പം വിശ്രമിക്കുന്നു. ഈ വളരെ ചെറിയ വിശ്രമസമയത്തെ ഉറപ്പിക്കൽ എന്നും, രണ്ടു ഉറപ്പിക്കലിന്റെ ഇടയിൽ കണ്ണുകളിൽ വരുന്ന വാക്കുകളുടെ കൂട്ടത്തെ കാഴ്ചവട്ടം എന്നും പറയപ്പെടുന്നു. വായന വേഗത്തിലാക്കാൻ കാഴ്ചവട്ടം കൂട്ടുക. ശീലിക്കുന്നതിലൂടെ ഒരു വാക്യം മുഴുവനായും കാഴ്ചവട്ടത്തിൽ ആക്കാനാകും. നൈപുണ്യം നേടിയാൽ ഒരാൾക്ക് 700 വാക്കുകൾ വരെ ഒരു മിനിറ്റിൽ വായിക്കാം. തുടക്കക്കാർ പെൻസിലോ, വിരലുകളോ ഉപയോഗിച്ച് വാക്കുകൾ ചൂണ്ടുന്നത് ഉറപ്പിക്കൽ കുറയ്ക്കാനാകും.

വായന എന്തിന്? എങ്ങനെ? 
നിങ്ങൾക്കിഷ്ടമുള്ള പുസ്തകത്തിൽ തുടങ്ങുക. ഓരോ പ്രായത്തിലും കുട്ടികളുടെ താത്പര്യം മാറാം. കഥകളിൽ തുടങ്ങി, കഥകളിൽത്തന്നെ കുറ്റാന്വേഷണം, ധാർമിക കഥകൾ, സ്നേഹസംബന്ധിയായ കഥകൾ, ശാസ്ത്രകഥകൾ, ശൂന്യാകാശ കഥകൾ, ഹാസ്യകഥകൾ, ചിത്രകഥ, കൂടാതെ സ്പോർട്സ് വാർത്തകൾ, യാത്രാവിവരണങ്ങൾ, ആത്മകഥകൾ, മതഗ്രന്ഥങ്ങൾ, ജീവചരിത്രം, വാർത്തകൾ എങ്ങനെ നീളുന്നു വായനക്കുള്ള പുസ്തകങ്ങളുടെ പട്ടിക. വായന ഒന്നിൽ മാത്രം നിർത്താതെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുക. ഇത് മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടാനും, സിവിൽ സർവീസ് പരിക്ഷകൾക്കും മറ്റും സഹായിക്കും. IELTS, OET, TOFEL പരീക്ഷകൾക്ക് വായനയുടെ വേഗതയും, വാക്കുകളിലുള്ള പ്രാവീണ്യയും അത്യന്താപേക്ഷിതമാണ്. പത്രപ്രവർത്തനം, അദ്ധ്യാപനം പോലുള്ള ചില തൊഴിൽമേഖലകളിൽ വായനയില്ലാത്തവർക്ക് ശോഭിക്കാനാകില്ല. വെറുതെ വായിച്ചുതള്ളാതെ വായിച്ചവ എങ്ങനെ നമ്മുക്ക് നമ്മുടെ പഠനത്തിലും ജീവിതത്തിലും പ്രയോഗികമാക്കാം എന്നുകൂടി കണ്ടെത്തുക.

ജെ കെ റൗളിംഗിന് തൻറെ മുത്തശ്ശിയിൽനിന്നുകേട്ട കഥകളായിരുന്നു തൻറെ കഥകൾക്കുള്ള പ്രചോദനം.
പഠനത്തിന്ന് പല വഴികളുണ്ട്‌ അതിലൊന്നാണ് പാഠഭാഗം കഥയുടെ രൂപത്തിലാക്കുന്നത് കൂടാതെ യാത്രാ രീതി, ലോകൈ രീതി  എന്നിങ്ങനെ പല ഉപാധികളുണ്ട്. വായന അവയെ പ്രയോഗത്തിലാക്കാൻ സഹായിക്കും. അതിനായി വായിച്ച കഥകളെ ആശ്രയിക്കാം. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വായനയിലൂടെ കിട്ടുന്ന അറിവ് ഉപയോഗിക്കുക. വായന വളർച്ചയുടേയും, വിജയത്തിന്റേയും പടികളാണെന്ന് തിരിച്ചറിയുക. അതിനാൽ വായിച്ചു വളരുക, വായനയിൽ വളരുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26