ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ കണ്ണീരല്ല മറിച്ച് ഓക്സിജനാണ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആവശ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്ത് കോവിഡിനെതിരെ നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ധവളപത്രം പുറത്തിറക്കിയ അവസരത്തിലാണ് രാഹുല്‍ ഇത് പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയല്ല മറിച്ച് കോവിഡിന്റെ മൂന്നാം വരവിനെ എങ്ങനെ ഫലപ്രദമായി നേരിടാം എന്ന ചില നിര്‍ദ്ദേശങ്ങളാണ് ധവളപത്രത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുളളതെന്ന് രാഹുല്‍ പറഞ്ഞു. ശ്രദ്ധയോടു കൂടി കൈകാര്യം ചെയ്തില്ലെങ്കില്‍ രാജ്യത്ത് മൂന്നാം തരംഗത്തില്‍ ഒന്നും നില്‍ക്കില്ലെന്നും ഇനിയും നിരവധി കോവിഡ് തരംഗങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും രാഹുല്‍ പറഞ്ഞു.
"രാജ്യം ഈ അവസരത്തില്‍ കോവിഡ് മൂന്നാം തരംഗത്തിനായി തയ്യാറെടുക്കുകയാണ്. എന്നാല്‍ ഇത് മൂന്നാം തരംഗത്തോടു കൂടി നില്‍ക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്," രാഹുല്‍ പറഞ്ഞു. സര്‍ക്കാര്‍ മൂന്നാം തരംഗത്തിനായി തയ്യാറെടുക്കണം. അതിനു വേണ്ടി സര്‍ക്കാരിനെ സഹായിക്കുക എന്നത് മാത്രമാണ് ഈ ധവളപത്രത്തിന്റെ ലക്ഷ്യം.അല്ലാതെ കേന്ദ്രസര്‍ക്കാരിനെ പ്രതികൂട്ടിലാക്കുക എന്ന ഉദ്ദേശം ഈ ധവളപത്രത്തിനില്ല," രാഹുല്‍ കൂട്ടിചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.