ഫിഷ് മോളി

ഫിഷ് മോളി

നമ്മുടെ ആരോഗ്യത്തിന് ഏറ്റവും നല്ല ഒരു ഭക്ഷണമാണ് മത്സ്യം. മത്സ്യം കഴിക്കരുതെന്ന് സാധാരണയായി  ഡോക്റ്റർമാർ  പറയാറില്ല . വളരെ രുചിയുള്ളതും പെട്ടെന്ന് ഉണ്ടാക്കാവുന്നതുമായ ഒരു മത്സ്യവിഭവം  ഉണ്ടാക്കുന്ന  വിധം ഇവിടെ നിങ്ങൾക്കായി  വിവരിക്കുന്നു.

ഫിഷ്‌ മോളി

ചേരുവകള്‍
മീന്‍ -അരക്കിലോ
സവാള -കാല്‍ക്കപ്പ് (അരിഞ്ഞത് )
പച്ചമുളക് -8 എണ്ണം
ഇഞ്ചി -ഒരു ടീസ്പൂണ്‍ ചെറുതായി അറിഞ്ഞത്
തേങ്ങാപ്പാല്‍ -അരക്കപ്പ് ( ഒന്നാം പാല് )
രണ്ടാം പാല്‍ ഒന്നരക്കപ്പ്
വിനാഗിരി - 1 ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി - അര ടേബിള്‍സ്പൂണ്‍
ഗ്രാമ്പൂ - 4 എണ്ണം
കറുവ പട്ട -2 കഷണം
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
മൈദാ മാവ് -കാല്‍ ടീസ്പൂണ്‍
കറിവേപ്പില - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം
മീന്‍ കഴുകി വൃത്തിയാക്കി ഇടത്തരംകഷണങ്ങളാക്കി മുറിക്കുക . ഇതിലേക്ക് അല്പം മഞ്ഞള്‍പ്പൊടിയും ,കാല്‍ ടീസ്പൂണ്‍ മുളകുപൊടിയും, അല്പം ഉപ്പും പുരട്ടി കുറച്ചുനേരം വയ്ക്കുക. ഒരു ചീനചട്ടിയിലോ ഫ്രൈയിംഗ് പാനിലോ എണ്ണ ചൂടാക്കി മീന്‍ അധികം മൂത്തുപോകാതെ ഫ്രൈ ചെയ്തെടുക്കുക .ഒരു സോസ്പാനില്‍ എണ്ണ ഒഴിച്ച് സവാള വഴറ്റുക , ബ്രൌണ്‍ നിറമാകുമ്പോള്‍ ,മൈദാ ,കുരുമുളകുപൊടി , മഞ്ഞള്‍പ്പൊടി ,മുളകുപൊടി ,കറിവേപ്പില ,ഇവ ചേര്‍ത്ത് വഴറ്റുക .രണ്ടാംപാല് ,പച്ചമുളക് ,ഇഞ്ചി , പട്ട, ഗ്രാമ്പു ,വിനാഗിരി, ഇവയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പാത്രം മൂടിവച്ച് ചെറു തീയില്‍ 15 മിനിട്ട് തിളപ്പിക്കുക.ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന മീനും ചേര്‍ത്ത് നന്നായി തിളച്ചുകുറുകി കഴിയുമ്പോള്‍ ഒന്നാം പാലും ചേര്‍ത്ത് തീ അണക്കുക..

രുചിയേറും  ഫിഷ് മോളി  റെഡി !



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.