ഗാ‍ർഡ് സർവ്വീസിലൂടെ നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്യൂ; നാടിന്റെ സുരക്ഷിതത്വം ഉറപ്പാക്കൂ: ഷാ‍ർജ പൊലീസ്

ഗാ‍ർഡ് സർവ്വീസിലൂടെ നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്യൂ; നാടിന്റെ സുരക്ഷിതത്വം ഉറപ്പാക്കൂ: ഷാ‍ർജ പൊലീസ്

ഷാ‍ർജ: നാ‍ടിന്റെ സുരക്ഷിതത്വം ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്ന് ഓർമ്മിപ്പിച്ച് ഷാ‍ർജ പൊലീസ്. 'ചുറ്റും നോക്കുക, നിരീക്ഷിക്കുക, നിയമലംഘനങ്ങള്‍ കണ്ടാല്‍ ഗാ‍ർഡ് സർവ്വീസിലുടെ റിപ്പോർട്ട് ചെയ്യുക'യെന്നാണ് ഷാ‍ർജ പൊലീസിന്റെ നിർദ്ദേശം.

നിരത്തില്‍ അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും, ഭിക്ഷാടനം പ്രോത്സാഹിപ്പിക്കുന്നതും, വാഹനങ്ങള്‍ ഉപേക്ഷിക്കുന്നതും, നി‍ർദ്ദിഷ്ട പാതയിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുന്നതുമെല്ലാം നിയമലംഘനങ്ങളാണ്. ഇതെല്ലാം ഷാ‍ർജ പൊലീസിന്റെ വെബ്സൈറ്റിലൂടെയോ സ്മാ‍ർട് ആപ്ലിക്കേഷനിലൂടെയോ ഗാ‍ർഡ് സേവനം ലഭ്യമാകും.


ഗാ‍ർഡ് സേവനത്തിലൂടെ ഇക്കാര്യങ്ങള്‍ അറിയിക്കുമ്പോള്‍ ഷാ‍ർജ പൊലീസിനൊപ്പം ഓരോരുത്തരും ഷാ‍ർജയുടെ സുരക്ഷിതത്വത്തിനായി പ്രവർത്തിക്കുന്നവരാകുകയാണ് , ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച വീഡിയോയില്‍ ഷാ‍ർജ പൊലീസ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.