ഗവര്‍ണര്‍മാര്‍ക്ക് മാറ്റം; ശ്രീധരന്‍ പിള്ള ഇനി ഗോവ ഗവര്‍ണര്‍

ഗവര്‍ണര്‍മാര്‍ക്ക് മാറ്റം; ശ്രീധരന്‍ പിള്ള ഇനി ഗോവ ഗവര്‍ണര്‍

ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയെ ഗോവയിലേക്കു മാറ്റി നിയമിച്ചു. കര്‍ണാടകയിലെ പുതിയ ഗവര്‍ണറായി കേന്ദ്രമന്ത്രി താവര്‍ ചന്ദ് ഗെലോട്ടിനെ നിയമിച്ചു. കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന്‍ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ച് രാഷ്ട്രപതിയുടെ വിജ്ഞാപനം വന്നത്.

ഹരിബാബു കുംബംപടിയാണ് പുതിയ മിസോറാം ഗവര്‍ണര്‍. മധ്യപ്രദേശില്‍ മംഗുഭായി ചഗന്‍ഭായിയെ ഗവര്‍ണറായി നിയമിച്ചു. ഗുജറാത്തില്‍ നിന്നുള്ള സീനിയര്‍ ബിജെപി നേതാവാണ് മംഗുഭായി. കാലാവധി പൂര്‍ത്തിയാക്കിയ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയ്ക്കു പുതിയ നിയമനം ഇല്ല.

ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി രാജേന്ദ്രന്‍ വിശ്വനാഥ് ആര്‍ലേക്കറെ നിയിച്ചു. ഹരിയാന ഗവര്‍ണര്‍ ആയിരുന്ന സത്യേന്ദ്ര നാരായണ്‍ ആര്യയെ ത്രിപുരയിലേക്കും ത്രിപുരയില്‍നിന്നു രമേശ് ബയസിനെ ജാര്‍ഖണ്ഡിലേക്കു മാറ്റി.

ഹിമാചല്‍ ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയെ ഹരിയാനയിലേക്കു മാറ്റി നിയമിച്ചു. ഇവര്‍ ചുമതലയേറ്റെടുക്കുന്ന ദിവസം നിയമനം പ്രാബല്യത്തില്‍ വരുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.