യെദ്യൂരപ്പയുടെ മകന്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയായേക്കും; എതിര്‍പ്പുമായി എംഎല്‍എമാര്‍

യെദ്യൂരപ്പയുടെ മകന്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയായേക്കും; എതിര്‍പ്പുമായി എംഎല്‍എമാര്‍

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയായേക്കും. വിജയേന്ദ്രയുടെ പേര് കേന്ദ്ര നിരീക്ഷക സംഘം നിര്‍ദ്ദേശിച്ചുവെന്നാണ് സൂചന. എന്നാല്‍ ഈ നീക്കത്തിനെതിരെ എതിര്‍പ്പുമായി എംഎല്‍എമാര്‍ രംഗത്തെത്തിയിട്ടുണ്ട്.

യെദ്യൂരപ്പയുടെ രണ്ടാമത്തെ മകനാണ് ബി വൈ വിജയേന്ദ്ര. കര്‍ണ്ണാടക ബിജെപി വൈസ് പ്രസിഡന്റായ വിജയേന്ദ്ര അഭിഭാഷകനുമാണ്. ശിവമോഗ എംപിയും യെദ്യൂരപ്പയുടെ മൂത്ത മകനുമായ ബി വൈ രാഘവേന്ദ്രയേക്കാള്‍ അച്ഛനില്‍ സ്വാധീനമുള്ള മകനാണ് വിജയേന്ദ്ര. യെദ്യൂരപ്പ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി കാണുന്നത് വിജയേന്ദ്രയെ ആണെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തിങ്കളാഴ്ചയാണ് യെദ്യൂരപ്പ രാജിവച്ചത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലായിരുന്നു രാജി പ്രഖ്യാപനം. യെദ്യൂരപ്പയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ബി ജെ പി കേന്ദ്ര നേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയായിരുന്നു രാജി. യെദ്യൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയും ബി എസ് യെദ്യൂരപ്പയുടെ വിശ്വസ്തനും ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവുമായ ബസവരാജ് ബൊമ്മ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.