അഫ്ഗാനില്‍ നിന്ന് അടിയന്തര ഒഴിപ്പിക്കല്‍ ആരംഭിച്ചു; സേനയുടെ സി 17 വിമാനം ഇന്ത്യയിലേക്ക്

അഫ്ഗാനില്‍ നിന്ന് അടിയന്തര ഒഴിപ്പിക്കല്‍ ആരംഭിച്ചു; സേനയുടെ സി 17 വിമാനം ഇന്ത്യയിലേക്ക്

ന്യുഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്നും പൗരന്‍മാരും ഉദ്യോഗസ്ഥരും അടക്കമുള്ള ഇന്ത്യന്‍ സംഘത്തെ തിരിച്ചെത്തിക്കാന്‍ എയര്‍ വിമാനങ്ങളും വ്യോമസേന വിമാനങ്ങളും സജ്ജമായി. സി17 വ്യോമസേന വിമാനം കാബൂളില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. 46 ഇന്ത്യക്കാരാണ് വിമാനത്തില്‍ ഉള്ളത്. ഒരു വിമാനം കൂടി ഉടന്‍ ഇന്ത്യയിലേക്ക് യാത്ര ആരംഭിക്കുമെന്നാണു റിപ്പോര്‍ട്ട്. മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ 48 മണിക്കൂറിനകം നാട്ടിലെത്തിക്കാനാണു സര്‍ക്കാര്‍ ശ്രമം. ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികള്‍ക്കാണ് പ്രാമുഖ്യമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ സ്ഥിതി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തില്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ ഉന്നതല യോഗവും ചേര്‍ന്നു. താലിബാന്‍ അധികാരം പൂര്‍ണമായും പിടിച്ചതോടെ ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികള്‍ക്കാണ് മുന്‍ഗണന എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യം വന്നാല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ നാട്ടിലെത്തിക്കുന്നതിന് വ്യോമസേനയുടെ പ്രത്യേക യാത്രാവിമാനം സജ്ജമാക്കി. രണ്ട് എയര്‍ഇന്ത്യ വിമാനങ്ങളും അടിയന്തര യാത്രക്ക് തയ്യാറായി.

നിലവില്‍ എംബസി ഉദ്യോഗസ്ഥരും ഇന്ത്യന്‍ പൗരന്‍മാരുമടക്കം അഞ്ഞൂറില്‍ അധികം പേര്‍ കാബൂളിലുണ്ട്. ജനത്തിരക്കിനെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള സാധാരണ വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസും റദ്ദാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.