ഇങ്ങനെ പോയാൽ...(നർമ്മ ഭാവന)

ഇങ്ങനെ പോയാൽ...(നർമ്മ ഭാവന)

നിശയുടെ നിശബ്ദത..!
രാത്രിയുടെ മൂന്നാം യാമം.
കുഞ്ഞുകുട്ടി പരാധീ-
നങ്ങളാണേൽ നല്ല ഉറക്കം!
ഇറങ്ങിപ്പോയ ഉറക്കത്തേ,
പത്തു ഭള്ള് പറഞ്ഞാലോ?
ഒരു ഒന്നാന്തരം ചായ, ഈ
കൊച്ചുവെളുപ്പിന് ഇട്ടു.
മൂന്നു വീതം ഒഴിച്ചുവെച്ചു;
പിന്നെ ഒരു അധികപ്പറ്റും.
എൻമനം ഉഷാറായി...!!!
സോഫായേ.. നീ ശരണം..!!
കല്യാൺവഴി..., ഞാൻ,
കേരളത്തിന്റെ മണ്ണിലേക്ക്
വെൺനിലാവിനോടൊപ്പം,
യാത്രയായി. ചെന്നയിൽ,
കാലി വയറിന്റെ 'ബാങ്കു'
വിളി. പാലക്കാട്ട് തീവണ്ടി
പിടിച്ചിട്ടു. മല്ലപ്പള്ളിവരെ
ഓടാൻ പറ്റുമോ..പറ്റില്ലേ..!
കോട്ടയം-മല്ലപ്പള്ളി ബസ്സിൽ...
സുഖനിദ്ര തുടരവേ..,
ബസ്സിലേ നേപ്പാളി കിളിയുടെവക
കർണ്ണകഠോര കൂവൽ...
'മുല്ലപ്പള്ളി...മുല്ലപ്പള്ളി..;
ലാസ്റ്റ് സ്സോപ്പ്..'!
ഞാൻ പരവശനായി...,
ചാടിയിറങ്ങി..! ചുറ്റും
നയനാസ്ത്രങ്ങൾ പായിച്ചു..; അതേ കുരീശു-
കവല; അതേ ടൌൺ
ബേക്കറി..!
ബസ്സിന്റെ ഉടമസ്ഥന് ഒരു
'വാഹനയാത്രക്കാരൻ വക പരാതി' തയ്യാറാക്കി.
ഉടമസ്ഥന്റെ 'മൊബൈൽ
നമ്പർ' ചോദിച്ചപ്പോൾ....,
നേപ്പാളിക്കിളി ഇങ്ങനെ
ഈണത്തിൽ പാടി...
"കിളിയും ഞാൻ തന്നേ,
മുല്ലാളിയും ഞാൻതന്നേ,
കാശുവാങ്ങും പൊണ്ടാട്ടി,
ഓളാണേൽ 'എംകോമും',
എന്താ എന്നേ കണ്ടാൽ ,
കണ്ടാൽ തോന്നുകില്ലേ..;
ഗിയറുമാറ്റാൻ മച്ചാനും,
ടയറുമാറ്റാൻ ആരുമില്ലേ.!"
പിടികിട്ടി...പിടികിട്ടി....; കാര്യത്തിന്റെ ഗോറോജനം
പിടികിട്ടിയാശാനേ...;
പുട്ടടിച്ചു വീട്ടിലിരിക്കോ,
പെറ്റിതന്നു പറ്റിക്കും...;
ഈ നാട് രക്ഷപെട്ടേ..!
"രക്ഷപെട്ടോ.., ശരിക്കും;
രക്ഷിക്കാ നിന്നേ ഇപ്പോൾ,
സർവ്വം കോവിഡുമയം..,
രക്ഷിക്കാ ആകമാനം.."!!

(തുടരും)

മുഴുവൻ ലക്കങ്ങളും വായിക്കുവാൻ ഇവിടെ അമർത്തുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26