റായ്പുര്‍: ഛത്തീസ്ഗഡ് രാഷ്ട്രീയ തര്‍ക്കത്തിന് താല്‍ക്കാലിക ശമനം. ഭൂപേഷ് ഭാഗല്‍ മുഖ്യമന്ത്രിയായി തുടരട്ടേയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ഒരാഴ്ചയില്‍ ഏറെയായി തുടര്‍ന്ന തര്‍ക്കത്തിന് താല്‍ക്കാലിക വിരാമമായത്. ചര്‍ച്ച ഉടന്‍ ആരംഭിക്കാമെന്ന് വിമത നേതാവ് സിംഗ്ഡിയോയ്ക്ക് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി.
പത്ത് ദിവസത്തിലേറെയായി തുടരുന്ന ഛത്തീസ്ഗഡ് കോണ്‍ഗ്രസ് രാഷ്ട്രീയ തര്‍ക്കത്തിനു താല്‍ക്കാലിക ശമനമായതിന് പിന്നില്‍ ഭൂപേഷ് ഭാഗലിന്റെ രാഷ്ട്രീയ പിന്തുണ തന്നെയാണെന്നാണ് സൂചന. തന്നെ പിന്തുണക്കുന്ന എം.എല്‍.എ മാരെ ഡല്‍ഹിയിലെത്തി ഹൈക്കമാന്റിന് മുന്നില്‍ അണിനിരത്തിയാണ് ഭൂപേഷ് ഭാഗല്‍ ഞെട്ടിച്ചത്. കേന്ദ്ര നേതൃത്വം ചോദിക്കാതെ തന്നെയാണ് ഇങ്ങനെയൊരു നടപടി ഭൂപേഷ് ഭാഗലിന്റെ ഭാഗത്തു നിന്നുണ്ടായത്.
എം.എല്‍.എമാര്‍ അവരുടെ നേതാവിനെ കാണാന്‍ എത്തിയത് തനിക്ക് തടയാനാവില്ല എന്ന് ഭാഗല്‍ പുറമേ പറയുന്നുണ്ടെങ്കിലും വിമത നേതാവും ആരോഗ്യ മന്ത്രി സിംഗ്ഡിയോയേക്കാള്‍ പിന്തുണയുണ്ടെന്ന് നേതൃത്വത്തെ അറിയിക്കകയാണ് ഇതിലൂടെ ഭപേഷ് ഭാഗല്‍ ലക്ഷ്യം വെച്ചത്.
രണ്ട് വര്‍ഷം കഴിയുമ്പോള്‍ മുഖ്യമന്ത്രിയാക്കാമെന്ന ഉറപ്പ് ഹൈക്കമാന്‍ഡ് പാലിക്കണമെന്ന് ആവശ്യവുമായി ഒരാഴ്ചയിലേറെയായി സിംഗ് ഡിയോ ഡല്‍ഹിയില്‍ തുടരുകയാണ്. എന്നാല്‍ ഛത്തീസ്ഗഡിലേക്ക് തിരിച്ചു പോകണമെന്നും രാഹുല്‍ഗാന്ധി ചത്തീസ്ഗഡില്‍ എത്തി ചര്‍ച്ച നടത്തുമെന്നും ഡിയോയ്ക്ക് ഉറപ്പ് നല്‍കി. ഇതോടെയാണ് തര്‍ക്കത്തിന് താല്‍ക്കാലിക ശമനമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.