ബ്രിസ്ബന്‍: ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്ത് ദയാവധം നിയമവിധേയമാക്കുന്നതു സംബന്ധിച്ച നിര്‍ണായക ചര്‍ച്ച പാര്‍ലെമന്റില്‍ നടക്കാനിരിക്കെ, പ്രതിഷേധവുമായി റാലി സംഘടിപ്പിക്കുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനാല്‍, സെപ്റ്റംബര്‍ 11 ന് ബ്രിസ്ബനില്‍ റാലി നടത്താനാണ് തീരുമാനം. അതിനു ശേഷമാണ് ദയാവധം നിയമവിധേയമാക്കുന്നതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നത്. ചെറിഷ് ലൈഫ് ക്വീന്‍സ് ലാന്‍ഡ് എന്ന സംഘടനയാണ് 'മാര്‍ച്ച് ഫോര്‍ ലൈഫ്' എന്നു പേരിട്ട റാലി സംഘടിപ്പിക്കുന്നത്. 11 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബ്രിസ്ബനിലെ പാര്‍ലമെന്റ് ഹൗസിന് പുറത്ത് സ്പീക്കേഴ്‌സ് കോര്‍ണറില്‍ നടക്കുന്ന റാലിയോടെയാണ് പരിപാടി ആരംഭിക്കുന്നത്.
ബില്ലിലെ ശിപാര്‍ശകളെക്കുറിച്ച് സമൂഹത്തില്‍ ഉയര്‍ന്ന ആശങ്കകളും സഭാ നേതാക്കളുടെയും ഡോക്ടര്‍മാരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും എതിര്‍പ്പും അവഗണിച്ചാണ് നടപടികള്‍ മുന്നോട്ടുപോകുന്നത്.
സംസ്ഥാനത്തെ ഇരുപതോളം പ്രശസ്ത ഡോക്ടര്‍മാര്‍ തയാറാക്കിയ കത്തില്‍, എം.പിമാര്‍ ദയാവധത്തിന് അനുകൂലമായി വോട്ടുചെയ്താല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു.
ഈ നിയമം പാസാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആരോഗ്യ വിദഗ്ധരുടെ ആശങ്കകള്‍ കേള്‍ക്കുകയും സംസ്ഥാനത്തെ ഏറ്റവും ദുര്‍ബല വിഭാഗത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. ക്വീന്‍സ് ലാന്‍ഡിലെ അപര്യാപ്തമായ സാന്ത്വന പരിചരണമാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളെ ജീവിക്കണോ മരിക്കണോ എന്ന് തീരുമാനമെടുക്കുമ്പോള്‍ സ്വാധീനിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗികള്‍ക്കുള്ള സാന്ത്വന പരിചരണം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
ദയാവധത്തെ എതിര്‍ക്കുന്ന ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, മെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവരെ നിര്‍ദിഷ്ട ശിപാര്‍ശകള്‍ മനസാക്ഷിപരമായി സമ്മര്‍ദത്തിലാക്കും. ദയാവധത്തെ അനുകൂലിക്കുന്ന ഡോക്ടര്‍മാര്‍ക്ക് അധികാരം കൈമാറി അത്തരം സ്ഥാപനങ്ങളില്‍ ദയാവധം നടപ്പാക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.