അബുദാബി: യുഎഇയിലെ യുവ ഇന്ത്യന്‍ സംരംഭകൻ ഡോ. ഷംഷീര്‍ വയലില്‍ ചെയര്‍മാനായ റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ അബുദാബി സെക്യൂരിറ്റീസ് എക്‌സ്ചേഞ്ചിലെ (എഡിഎക്സ്) സെക്കന്‍ഡറി മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച്ച ലിസ്റ്റ് ചെയ്തു.
ആല്‍ഫദാബി കമ്പനിയ്ക്ക് കീഴിലായി റെസ്‌പോണ്‍സ് പ്ലസ് ഹോൾഡിംഗ് പിജെഎസ്‌സി എന്ന പേരിലാണ് അബുദാബി സ്റ്റോക്ക് മാര്‍ക്കറ്റില്‍ ആർപിഎം ലിസ്റ്റ് ചെയ്തത്. 'ആര്‍പിഎം' എന്ന ടിക്കറിലാവും റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ ഓഹരി വിപണിയില്‍ അറിയപ്പെടുക.
200 ദശലക്ഷം മൂലധന നിക്ഷേപമുള്ള ആർപിഎമ്മിന്റെ ഒരു ഓഹരിയുടെ മൂല്യം ആദ്യദിനം 20 ദിർഹം വരെ ഉയർന്നു. ഇതോടെ ഓഹരി മൂല്യം 4 ബില്യൺ ദിർഹമായി (8026 കോടി രൂപ). യുഎഇയിലെ ഏറ്റവും വലിയ ഓണ്‍സൈറ്റ് മെഡിക്കല്‍ സേവനദാതാക്കളിലൊന്നാണ് 1,600 ജീവനക്കാരുള്ള റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍.
2010 -ല്‍ സ്ഥാപിതമായ ആര്‍പിഎം യുഎഇയിലും സൗദി അറേബ്യയിലും ഒമാനിലുമായി നിലവില്‍ 260-തിലധികം മെഡിക്കല്‍ ക്ലിനിക്കുകൾക്കാണ് നേതൃത്വം നല്‍കുന്നത്. ഓയിൽ ആൻഡ് ഗ്യാസ്, തുറമുഖം, വിമാനത്താവളങ്ങൾ, വ്യവസായ-നിര്‍മാണശാലകള്‍ എന്നീ മേഖലകളിലാണ് ആര്‍പിഎം പ്രവര്‍ത്തിക്കുന്നത്.
അബുദാബി സ്റ്റോക്ക് മാര്‍ക്കറ്റില്‍ ആര്‍പിഎമ്മിനെ ലിസ്റ്റ് ചെയ്യുകയെന്ന നേട്ടം കൈവരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ആല്‍ഫാദാബി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹമദ് അല്‍ അമേരി പറഞ്ഞു 'ഓയില്‍ ആന്‍ഡ് ഗ്യാസ്, ഊര്‍ജ, നിര്‍മാണമേഖലകളുടെ മെഡിക്കൽ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ആർപിഎം മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചിട്ടുള്ളത്. .
യുഎഇയിലെ പ്രമുഖ ഹെൽത്ത്കെയർ സ്ഥാപനമായ ആര്‍പിഎമ്മിന്റെ വികസനത്തിലെ സുപ്രധാന നാഴികക്കല്ലാണ് അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ച് ലിസ്റ്റിംഗിലൂടെ സാധ്യമാവുന്നതെന്ന് ആര്‍പിഎം ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.വരും വര്‍ഷങ്ങളില്‍ ആര്‍പിഎമ്മിന്റെ സേവനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ഊര്‍ജിതമായ പ്രവര്‍ത്തനത്തിലാണ്. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലേക്ക് പുതുതായി ലിസ്റ്റ് ചെയ്യപ്പെട്ട ആര്‍പിഎമ്മിനെ അത്യന്തം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി എഡിഎക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സയീദ് ഹമദ് അല്‍ ദാഹേരി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.