സ്കൂളുകള്‍ തുറന്ന് 12 ദിവസത്തിനുളളില്‍ ഷാർജയില്‍ രേഖപ്പെടുത്തിയത് 3230 അപകടങ്ങള്‍

സ്കൂളുകള്‍ തുറന്ന് 12 ദിവസത്തിനുളളില്‍ ഷാർജയില്‍ രേഖപ്പെടുത്തിയത് 3230 അപകടങ്ങള്‍

ഷാ‍ർജ: സ്കൂളുകള്‍ തുറന്ന് പ്രവ‍ർത്തനം ആരംഭിച്ചതോടെ ഗതാഗത തിരക്ക് വർദ്ധിക്കുകയും രേഖപ്പെടുത്തുന്ന അപകടങ്ങളുടെ തോത് കൂടുകയും ചെയ്തുവെന്ന് ഷാർജ പോലീസ്. 2021 ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബർ 9 വരെ 3230 ചെറിയ അപകടങ്ങള്‍ രേഖപ്പെടുത്തിയതായി ഷാ‍ർജ പോലീസ് അറിയിച്ചു. സെപ്റ്റംബർ 2 ന് 317 അപകടങ്ങളാണ് നടന്നത്. ഒരു ദിവസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന അപകടനിരക്കായി ഇത്. വാഹനങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കാത്തതതാണ് 60 ശതമാനം അപകടങ്ങള്‍ക്കും കാരണമായത്.

ഉച്ചക്ക് 12 നും വൈകീട്ട് ആറുമണിക്കും ഇടയിലാണ് മിക്ക അപകടങ്ങളും നടന്നിട്ടുളളത്. വാഹനമോടിക്കുമ്പോള്‍ നിയമങ്ങള്‍ കർശനമായി പാലിക്കണമെന്നും സമയത്ത് എത്താനായി ധൃതിയില്‍ വാഹനമോടിച്ച് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തരുതെന്നും ഷാ‍ർജ പോലീസ് ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.