ബ്രേക്ക്ഫാസ്റ്റിന് നല്ല കിടിലന്‍ അവല്‍ പുട്ട്

ബ്രേക്ക്ഫാസ്റ്റിന് നല്ല കിടിലന്‍ അവല്‍ പുട്ട്

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് അവല്‍. എല്ലിനും പല്ലിനും ബലം നല്‍കുന്ന പോഷകങ്ങള്‍ അവലില്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍ തന്നെ പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദീര്‍ഘനേരം വിശപ്പില്ലാതാക്കും. തടി കുറയാന്‍ മികച്ചതാണ് അവല്‍. അവല്‍ കൊണ്ട് രുചികരമായ വിഭവങ്ങള്‍ തയാറാക്കാന്‍ കഴിയും. പ്രാതലിന് രുചിയുള്ളതും സോഫ്റ്റുമായ അവല്‍ പുട്ട് തയ്യാറാക്കിക്കാം.

വേണ്ട ചേരുവകള്‍

അവല്‍ ഒന്നര കപ്പ്
ഉപ്പ്  ആവശ്യത്തിന്
വെള്ളം  ആവശ്യത്തിന്
തേങ്ങ ചിരകിയത് ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം അവല്‍ ചെറിയ തീയില്‍ എണ്ണ ചേര്‍ക്കാതെ അഞ്ച് മിനുട്ട് വറുത്തെടുക്കുക. ശേഷം തണുക്കാന്‍ വയ്ക്കാന്‍. തണുത്ത് കഴിഞ്ഞാല്‍ മിക്‌സിയില്‍ ഇട്ട് പുട്ടുപൊടിയുടെ പരുവത്തില്‍ പൊടിച്ചെടുക്കണം.ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേര്‍ത്തിളക്കി വെള്ളം കുറച്ച് കുറച്ചായി ഒഴിച്ചു കൊടുത്തു പൊടി നനച്ച് എടുക്കാം. ഒരു പുട്ട് കുറ്റിയില്‍ തേങ്ങയും പൊടി നനച്ചതും നിറച്ച് ആവിയില്‍ വേവിച്ചെടുക്കുക. അവല്‍ പുട്ട് തയാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.