( 02 )
വീട്ടിലേ കൌമാരത്തിന്റെ കിളിത്തട്ടീന്ന്,
മുക്കൂറിന്റെ ഗോദായിലേക്ക്, നാടൻ
യൌവ്വനക്കാർ, മുഖക്ഷൌരം മറന്ന്,
കുറ്റിപറിച്ച് ഓട്ടത്തോടെ ഓട്ടം..!!
ശുനകന് മീശയുണ്ടായിട്ടും, ക്ഷുരകന്
കാലണയ്ക് പ്രയോജനം ഇല്ല..! ചിലർ,
തലമുടിയും നീട്ടി വളർത്തി. നവയുഗ
മല്ലൂസിംഗുമാർ, ഊശാന്താടി തലോടി
നടക്കുന്നു; ഒപ്പം കമ്പിവാദ്യവും അരങ്ങേറി!
അയൽക്കൂട്ടത്തിൽ, ഊശാന്താടി
ചർച്ചാവിഷയമായി! താടിതലോടൽ,
കരയിൽ നാട്ടുകലയായി.!പനയമ്പാല-
ത്തോടിന്റെ ഓരങ്ങളിൽ, കാണാമറയത്തും
കലോത്സവം...അരങ്ങേറി..!! ഇവയിൽ
പലതും, കേവലം തലോടലിൽനിന്നും,
`താലിദാന' കർമ്മത്തിലെത്തി..!
മറ്റുചിലർ.., പഞ്ചായത്തിന്റെ വകയുള്ള
`പെറ്റി' പേടിച്ച്.., വീട്ടിലിരുന്നവരെല്ലാം,
മൂട്ടിൽ വേര് കിളുത്തിട്ടും, തപശ്ചര്യയിൽ
മുഴുകിയിരുന്നു..!!
സദാനേരവും.. `അമ്മേ, ഒരു ചായ'
കൂവിക്കൊണ്ട്, മൊബൈലിൽ ചറപറാ
സൊറ പറഞ്ഞിരുന്ന്, വാർദ്ധക്യകാല
പെൻഷന് അർഹരായി..! മറ്റുചിലർക്ക്...,
ഓണം ബംമ്പർ അടിച്ചൂ..അടിച്ചില്ലായെന്നും!
ഊശാന്താടി തലോടിക്കൊണ്ട് അപ്പുണ്ണി,
മുക്കൂർ കവലയിലേക്ക് പോകുവാനായി,
മുറ്റത്തേക്കിറങ്ങി.
ഉമ്മറത്തേക്ക് അയാൾ തിരിഞ്ഞു നോക്കി.
`ഒരു അരചായേം ഒരു ദോശേം..', അമ്പിളി
മൈനയുടെ കൽപ്പന..! പെറ്റി മറക്കണ്ടാ..'!
ഊശാന്താടിയിൽ വീണവായിച്ചുംകൊണ്ട്,
അപ്പുണ്ണി നടകൊണ്ടു..; മന്ദം മന്ദം......
മനസ്സമ്മതത്തിന്, പിച്ചവെച്ചുവരുന്ന
മണവാട്ടിയേപ്പോലെ...!!
അപ്പുണ്ണി, ചലനാനുപാതം ഇരട്ടിപ്പിച്ചില്ല.
കൂട്ടിൽ മൈന കലിതുള്ളി..!
ഓന്റെ ഒരു ഓഞ്ഞ നടത്തം..പോയിട്ടുവാ;
ചായയില്ലേൽ, ഇന്നു തന്റെ അധോഗതി..'!
അസഭ്യപ്രക്ഷേപണം ആരംഭിച്ചു..!!
മുൻ ലക്കങ്ങൾ വായിക്കുവാൻ ഇവിടെ അമർത്തുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.