അമേരിക്കയില്‍ ട്രെയിന്‍ പാളംതെറ്റി മൂന്നു മരണം

അമേരിക്കയില്‍ ട്രെയിന്‍ പാളംതെറ്റി മൂന്നു മരണം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആംട്രാക്ക് ട്രെയിന്‍ പാളംതെറ്റി മൂന്നു മരണം. നിരവധിയാളുകള്‍ക്ക് പരുക്കേറ്റു. സിയാറ്റിലില്‍ നിന്ന് ചിക്കാഗോയിലേക്കു പോകുകയായിരുന്ന ട്രെയിനാണ് കഴിഞ്ഞ ദിവസം മൊണ്ടാനയില്‍ വെച്ച് പാളംതെറ്റിയത്. 146 യാത്രക്കാരും 16 ജീവനക്കാരുമാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. മൂന്നു പേര്‍ മരിച്ചതായി ലിബര്‍ട്ടി കൗണ്ടി ഷെരീഫിന്റെ ഓഫിസ് സ്ഥിരീകരിച്ചു. എന്നാല്‍ എത്രപേര്‍ക്കു പരുക്കേറ്റു എന്ന കാര്യത്തില്‍ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെന്ന് എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.


സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോകളില്‍ നിരവധി ആളുകള്‍ ട്രാക്കിനരികില്‍ നില്‍ക്കുന്നതും ലഗേജുകള്‍ ചിതറിക്കിടക്കുന്നതും ട്രെയിന്‍ പാളത്തില്‍നിന്ന് ഒരു വശത്തേക്ക് മറിഞ്ഞുകിടക്കുന്നതും കാണാം. അപകടത്തിന്റെ കാരണം വ്യക്തമല്ല. നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.

മൊണ്ടാന സംസ്ഥാനത്തെ കാനഡയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജോപ്ലിനടുത്തുള്ള പ്രദേശത്താണ് ട്രെയിന്‍ പാളം തെറ്റിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.