ഊശാന്താടി (നർമഭാവന-4)

ഊശാന്താടി (നർമഭാവന-4)

മൂപ്പന്റെ കക്ഷത്തിലിരുന്ന അങ്ങിങ്ങ്
ഓട്ടവീണ തുകൽസഞ്ചിയിൽനിന്നും
ക്ഷൌരക്കത്തി താഴെ വീണു! അപ്പുണ്ണി
മനസ്സില്ലാമനസ്സോടെ, പിന്നോക്കം തിരിഞ്ഞു
നോക്കി! അവിശ്വസനീയം.!!
ഊരിപ്പിടിച്ച ക്ഷൌരക്കത്തിയുമായി മൂപ്പൻ!
അയാൾ കത്തിക്ക് മൂർച്ച കൂട്ടുന്നു!
ഇടതുകൈയുടെ തള്ളവിരൽ നഖത്തേൽ..,
അയാൾ കത്തിയുടെ മൂർച്ച നോക്കുന്നു!!
വേഗം വീട്ടിലെത്തണം;പക്ഷേ നടത്തത്തിന്റെ
വേഗത കൂടുന്നില്ല..! കൈവശമുള്ള ചായ കുടിച്ചാലോ?
മൈനയുടെ വക പ്രക്ഷേപണം,
ആരോഹണാവരോഹണങ്ങളോടെ....,
പാവത്താന്റെ കർണ്ണങ്ങളിൽ പതിച്ചു..!
എങ്ങനേയും വീട്ടിലെത്തണം!
കാലടികൾ ഇടറിയില്ല! ലേശം ശങ്കയോടും,
സംഭ്രമിച്ചും,ഒന്നാംഗിയറിൽ യാത്ര തുടർന്നു.
നവയുഗ യുവനടത്തം കൺകുളിർക്കെ
കാണുവാൻ,ചായകുടിയൻമാർ,`സ്ഥൂലാഗ്രം'
അനക്കിയിളക്കി തലകൾ പുറത്തേക്കിട്ടു!
പൊരുന്നവെച്ചതായ മുട്ടപ്പുറത്തിരിക്കുന്ന
അടക്കോഴിയേപ്പോലെ, ഓരോരുത്തർ...,
ദോശയും,ഇഡ്ഡലിയൂം ആഹരിക്കുന്നു!!
'അപ്പുണ്ണീ, ഒന്നു നിന്നേ'ചായക്കടക്കാരൻ
കടയിൽനിന്നും കൈ തട്ടി വിളിച്ചു.
തലതിരിച്ച്, യാന്ത്രികമായ ഒരു നോട്ടം...!
കണ്ണുകളെ വിശ്വസിക്കാൻ ആകുന്നില്ല..!
മൂപ്പന്റെ ഇരുചെവികളിലും, കടക്കാരൻ
മാറി മാറി എന്തോ കുശുകുശുക്കുന്നു..!!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26