എക്സ്പോ 2020 ബഹിരാകാശ വാരാചരണം നാളെ മുതല്‍

എക്സ്പോ 2020 ബഹിരാകാശ വാരാചരണം നാളെ മുതല്‍

ദുബായ്: എക്സ്പോ 2020യില്‍ ഇനി ഒരാഴ്ചക്കാലം ബഹികാശപദ്ധതികളും ച‍ർച്ചകളും നടക്കും. യു.​എ.​ഇ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി, മു​ഹ​മ്മ​ദ് ബി​ൻ റാ​ഷിദ് സ്പേ​സ് സെൻറ​ർ എന്നിവയുമായി സഹകരിച്ചാണ് ബഹിരാകാശ വാരാചരണം ഒരുക്കിയത്. വിവിധ പ്രായക്കാർക്ക് അനുയോജ്യമായ പരിപാടികളാണ് 23 വരെ ഒരുക്കിയിരിക്കുന്നത്. വിവിധ വിഷയങ്ങളിലുളള ചർച്ചകളും നടക്കും. ബഹിരാകാശ യാത്രികരായ ഹസ അല്‍ മന്‍സൂരി, നൂറ അല്‍ മത്റൂഷി എന്നിവരുമായി സംവദിക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്.ഇതില്‍ നിരവധി ബഹിരാകാശ ശാസ്ത്രജ്ഞരും വിദഗ്ധരും പങ്കെടുക്കും.

ഇന്ത്യന്‍ പവലിയനിലും ബഹിരാകാശ വാരം
ഇന്ത്യന്‍ പവലിയനില്‍ നടക്കുന്ന പരിപാടികളില്‍ ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ ഡോ. ​കെ. ശി​വ​ൻ സംബന്ധിക്കും. വി‍‍‍ർച്വലായാണ് പരിപാടി സംഘടിപ്പിക്കുക. ബ​ഹി​രാ​കാ​ശ രം​ഗ​ത്ത്​ ഇ​ന്ത്യ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളും മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​വും അ​വ​ത​രി​പ്പി​ക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.