സൗദി അറേബ്യയില്‍ പൂ‍ർണ ശേഷിയില്‍ വിമാനത്താവളങ്ങള്‍ പ്രവർത്തിക്കാന്‍ ആരംഭിച്ചു

സൗദി അറേബ്യയില്‍ പൂ‍ർണ ശേഷിയില്‍ വിമാനത്താവളങ്ങള്‍ പ്രവർത്തിക്കാന്‍ ആരംഭിച്ചു

റിയാദ്: കോവിഡ് സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ ഏർപ്പെടുത്തിയ നിയന്ത്രങ്ങള്‍ നീക്കി സൗദി അറേബ്യ. ഞായറാഴ്ച മുതല്‍ പൂർണ്ണ ശേഷിയിൽ വിമാനത്താവളങ്ങള്‍ പ്രവർത്തിപ്പിക്കാന്‍ തുടങ്ങിയതായി സൗദി അറേബ്യ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. ആഭ്യന്തര, അന്തർദേശീയ വിമാന സർവ്വീസുകള്‍ക്ക് തീരുമാനം ബാധകമാണ്. കോവിഡ് വാക്സിനേഷന്‍ വിവരങ്ങള്‍ യാത്രാക്കാർ തവക്കാൽന ആപ്പില്‍ അപ്ഡേറ്റ് ചെയ്തിരിക്കണം. പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്.

മക്കയിലെ ഹറം പളളിയില്‍ വിശ്വാസികളെ ഇന്ന് മുതല്‍ പൂർണ ശേഷയില്‍ അനുവദിച്ച് തുടങ്ങിയിരുന്നു. പള്ളിയിലും പരിസരത്തും ആളുകൾ സാമൂഹിക അകലം പാലിക്കുകയെന്ന് എഴുതിയ ബോർഡുകള്‍ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ മാസ്കും സാമൂഹിക അകലവും നിർബന്ധമല്ലെന്നും നേരത്തെ സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു.ഇന്ന് മുതല്‍ രാജ്യത്ത് ടൂറിസ്റ്റ് വിസയും അനുവദിച്ചു തുടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.