ഡൽഹി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർനെ രാഷ്ട്രപതിയുടെ നിർദ്ദേശപ്രകാരം സസ്പെൻഡ് ചെയ്തു

ഡൽഹി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർനെ രാഷ്ട്രപതിയുടെ നിർദ്ദേശപ്രകാരം  സസ്പെൻഡ് ചെയ്തു

രാഷ്ട്രപതിയുടെ നിർദേശപ്രകാരം ഡൽഹി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ യോഗേഷ് ത്യാഗിനെ ബുധനാഴ്ച സസ്പെൻഡ് ചെയ്തു. ഭരണപരമായ വീഴ്ചകൾ ആരോപിച്ചാണ് യോഗേഷ് ത്യാഗിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് വൈസ് ചാൻസലർക്ക് എതിരെ ഉള്ള അന്വേഷണം നടത്താൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് രാഷ്ട്രപതിയുടെ ഔദ്യോഗിക അനുമതി ലഭിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളാൽ എയിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച യോഗേഷ് ജൂലൈ 2 മുതൽ അവധിയിലാണ്. ത്യാഗി ലീവിൽ പോയതിനെ തുടർന്ന് പ്രോ-വൈസ് ചാൻസിലർ പിസി ജോഷിയെ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചിരുന്നു. എന്നാൽ ത്യാഗി ഇത് അംഗീകരിക്കാതെ അധികാരത്തിലുള്ള വിസിയെ മാറ്റി നോൺ കൊളീജിയേറ്റ് വനിതാ വിദ്യാഭ്യാസ ബോർഡിന്റെ ഡയറക്ടർ ഗീതാ ഭട്ടിന് പുതിയ വിസിയുടെ ചുമതല നൽകിയത് വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതേസമയം, യോഗേഷ് ത്യാഗിന്റെ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല എന്ന് പറഞ്ഞുകൊണ്ട് അവധിയിൽ ആയിരിക്കെ ത്യാഗി നടത്തിയ നിയമനങ്ങളും വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.