100 കോടി വാക്‌സിന്‍ നേട്ടം: നവ ഭാരതത്തിന്റെ പ്രതീകമെന്ന് പ്രധാന മന്ത്രി

100 കോടി വാക്‌സിന്‍ നേട്ടം: നവ ഭാരതത്തിന്റെ പ്രതീകമെന്ന് പ്രധാന മന്ത്രി

ന്യൂഡല്‍ഹി: നൂറ് കോടി വാക്‌സിനേഷനിലൂടെ രാജ്യം പുതിയ ചരിത്രമെഴുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രേ മോഡി. 100 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കിയ ചരിത്ര നേട്ടത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി.

നൂറ് കോടി എന്നത് ഒരു ചെറിയ സംഖ്യയല്ല. ഇതൊരു നാഴികക്കല്ലാണ്. രാജ്യം വളരെ നേരത്തെ ഈ നേട്ടം കൈവരിച്ചു. ഇത് നവ ഭാരതത്തിന്റെ പ്രതീകമാണ്. അതിനാല്‍ എല്ലാവരോടും നന്ദി അറിയിക്കുന്നു. ഏത് പ്രതിസന്ധിയും നേരിടാന്‍ രാജ്യത്തിന് കഴിയുമെന്നതിന്റെ തെളിവാണിത്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ്. ഇതിനെ അതിജീവിക്കാന്‍ ഇന്ത്യക്ക് കഴിയുമോ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണിത്. ഇന്ത്യ കോവിഡില്‍ സുരക്ഷിതമെന്ന് ലോകം വിലയിരുത്തുന്നു. ഈ മഹാമാരിയെ ഇന്ത്യ തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും പ്രധാന മന്ത്രി പറഞ്ഞു.

വാക്സിന്‍ നല്‍കുന്നതില്‍ വിഐപിയെന്നോ, സാധാരണക്കാരനെന്നോ വേര്‍തിരിവുണ്ടായില്ല. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കി. ദിവസം ഒരുകോടി വാക്‌സിന്‍ വിതരണത്തിനുള്ള ശേഷിയില്‍ രാജ്യം എത്തി. ലോകം ഇന്ത്യയെ ഫാര്‍മ ഹബ്ബായി പരിഗണിക്കുകയാണ്. മാസ്‌ക് ജീവിതത്തിന്റെ ഭാഗമാക്കണം. പുറത്തിറങ്ങുമ്പോള്‍ ചെരുപ്പ് ധരിക്കുന്നത് ശീലമാക്കുന്നതുപോലെ മാസ്‌ക് ധരിക്കുന്നതും ശീലമാക്കണം.

രാജ്യത്തിന്റെ സാമ്പത്തിക രംഗവും മെച്ചപ്പെടുന്നുണ്ടെന്ന് മോഡി അവകാശപ്പെട്ടു. രാജ്യത്തേക്ക് വലിയ നിക്ഷേപങ്ങള്‍ വരുന്നു. റിയല്‍ എസ്റ്റേറ്റ്, കാര്‍ഷിക മേഖലകള്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക രംഗം സുരക്ഷിതമെന്ന് ലോക ഏജന്‍സികള്‍ വിലയിരുത്തുന്നതായും നരേന്ദ്ര മോഡി പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം താറുമാറായതാണ് ചില ഉദാഹരണം സഹിതം പ്രതിപക്ഷം വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.