ഊശാന്താടി (നർമഭാവന-6)

ഊശാന്താടി (നർമഭാവന-6)

മൈനക്കുള്ള അരചായയും, ദോശയുമായി
കിതപ്പോടെ ഉമ്മറത്തെത്തിയ അപ്പൂണ്ണി....,
താന്തോന്നി മൈനയെ നോക്കി.! മൈന...,
അപ്പുണ്ണിയെ ഒളികണ്ണാൽ നോക്കി..!
ദോശയുടെ മണം.., ഉന്മാദാവസ്ഥയോളം
കിളിയെ എത്തിച്ചു. കിഴക്കൻമലയിലെ
കിളികളുടെ ഭാഷയിൽ, പലതും പുലമ്പി.!
തുറന്നുകിടന്ന കിളിവാതിലിലൂടെ, മൈനമ്മ
പറക്കും തളികപോലെ, പുറത്തേക്ക് പറന്നു.!
അപ്പുണ്ണിയുടെ ഇടത്തേ കാതോരം, അവൾ
ഒരു മേൽപ്പാലം തീർത്ത്, ആസനസ്ഥയായി.!
അയാളുടെ കാതിൽ, എന്തോ മന്ത്രിച്ചവൾ...!
അലസതയോടെ, അവൾക്കൊരു ചുംബനം
അയാൾ എറിഞ്ഞു!
അവൾ ദോശയുടെ അടുത്ത് ചെന്നിരുന്നു.
ഒരു നിമിഷം തല കുനിച്ചിരുന്നു.! പിന്നെ
സാവധാനം ദോശ കഴിച്ചു. അയാൾ താടി
തലോടൽ, നേർച്ചപോലെ, .തുടരുന്നു..!!!
കഴിഞ്ഞകുറേ മണിക്കൂറുകളായി,മുക്കൂറിൽ
തനിക്കുചുറ്റും നടക്കുന്നതൊന്നുംതന്നെ
അറിയാതെ അപ്പൂസ്സുണ്ണി ഉറക്കം തുടരുന്നു!
പെട്ടെന്ന് ഉമ്മറത്തൊരു ബഹളം.!
`അമ്പിട്ടൻ ചെമ്പകരാമൻ വന്നേ...'! മൈന
ബഹളം തുടർന്നു..! ആര് കേൾക്കാൻ..!!
`അപ്പുണ്ണികുഞ്ഞേ.., കുഞ്ഞിന്റെ ബാക്കി
ചില്ലറ... ചായക്കടക്കാരൻ കുട്ടപ്പായി തന്നു
വിട്ടതാ.; ഇവിടെ ഏൽപ്പിക്കാൻ പറഞ്ഞു...'.!
`ചില്ലറേം വെല്ല്യറേം താനെടുത്തോ'; എന്റെ
ഊശാന്താടിയേൽ തൊട്ടേക്കരുത്...!!
ചില്ലറക്കുവേണ്ടി,മൂപ്പൻ മടിക്കുത്ത് അഴിച്ചു;
ആനേറാഞ്ചി മടിക്കുത്ത്.! മടിക്കുത്തീന്ന്,
`ചില്ലറേം', `വെല്ല്യറേം' താഴെ വീണു; ഒപ്പം
ക്ഷൌരക്കത്തിയും.! കുമ്പിട്ടാണെങ്കിലും,
രാമൻ അവയെല്ലാം കൈക്കുമ്പിളിലാക്കി.!!
ചെമ്പകരാമൻ, ഭാര്യയുടെ സഹായത്തോടെ,
അരഭിത്തിയേൽ കൈമുട്ടുകൾ മെല്ലെ....
താങ്ങി.., എഴുനേൽക്കുവാൻ ശ്രമിക്കുന്നു!!


(എന്നിട്ടെന്തുണ്ടായി..? അടുത്ത ലക്കത്തിൽ)

( തു ട രും )


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26