പണത്തിൻ്റെ ഉറവിടം വെളിപ്പെടുത്താതെ ബിനീഷ് കോടിയേരി; 13 മണിക്കൂർ ചോദ്യം ചെയ്യല്‍ വെറുതെ ആയി

പണത്തിൻ്റെ ഉറവിടം വെളിപ്പെടുത്താതെ ബിനീഷ് കോടിയേരി; 13 മണിക്കൂർ ചോദ്യം ചെയ്യല്‍ വെറുതെ ആയി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ആദ്യ ദിവസം തന്നെ മാരത്തൺ ചോദ്യം ചെയ്യല്ലിന് വിധേയനാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി പതിനൊന്ന് മണിയോടെയാണ് ഇഡി ഉദ്യോഗസ്ഥ‍ർ പൂർത്തിയാക്കിയത്.

ബിനീഷിൻ്റേയും അനൂപിന്റേയും ബാങ്ക് അക്കൗണ്ടുകളിൽ എത്തിയ പണത്തെ സംബന്ധിച്ചായിരുന്നു പ്രധാനമായി ഇഡി ചോദിച്ചത്. ബിനീഷിൻ്റെ മൊബൈൽ ഫോണിലെ വിവരങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി, സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളും ഇഡി പരിശോധിച്ചു എന്നാണ് റിപ്പോര്‍ട്ട് .

മൂന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തി ആണ് ചോദ്യം ചെയ്യല്‍ നടന്നത് . ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി അനൂപ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ബിനീഷ് തന്റെ ബോസാണെന്ന് അനൂപ് സമ്മതിച്ചിട്ടുണ്ട്. അനൂപിന്റെ പേരിൽ തുടങ്ങിയ ഹോട്ടലിന്റെ യഥാർത്ഥ ഉടമ ബീനീഷാണെന്നും ഇഡിയുടെ കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നുണ്ട്.

മയക്കുമരുന്ന് കച്ചവടത്തിൽ നിന്ന് കിട്ടിയ വൻ തുക പല തവണയായി ബിനീഷിന്‍റെ അക്കൗണ്ടിലേക്ക് എത്തിയെന്നും ഇഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പണത്തിന്റെ സ്രോതസ്സിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും ബിനീഷിന് മറുപടിയില്ലെന്നാണ് ഇഡി പറയുന്നത്.

7 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് ഇപ്പോൾ ബിനീഷിനെതിരെ ചുമത്തിയിട്ടുള്ളത്. അന്വേഷണം തുടരുന്ന മുറയ്ക്ക് കൂടുതൽ വകുപ്പുകളും ചുമത്തിയേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.