യുഎഇ സുവർണ ജൂബിലി; ഗതാഗത പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഫുജൈറയും

യുഎഇ സുവർണ ജൂബിലി; ഗതാഗത പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഫുജൈറയും

ഫുജൈറ: യുഎഇയുടെ സുവ‍ർണ ജൂബിലിയോട് അനുബന്ധിച്ച് ഗതാഗത പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഫുജൈറയും. 50 ദിവസം ഈ ഇളവ് പ്രയോജനപ്പെടുത്താം. നവംബ‍ർ 25 ന് മുന്‍പ് ലഭിച്ച ഗതാപിഴകള്‍ 50 ശതമാനം ഇളവോടെ നവംബർ 28 മുതല്‍ അടുത്ത 50 ദിവസത്തിനുളളില്‍ അടയ്ക്കാം.


ചുവപ്പ് ലൈറ്റ് മറികടന്നുളള പിഴ, എഞ്ചിനില്‍ മാറ്റം വരുത്തിയതിനുളള പിഴ, അശ്രദ്ധമായുളള അപകടകരമായി വാഹനമോടിച്ചതിനുളള പിഴ ഇതിനൊന്നും ഇളവുണ്ടാവില്ല.

യുഎഇയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് ഷാ‍ർജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റുകളും നേരത്തെ തന്നെ ഗതാഗത പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.