കോവിഡ് വകഭേദം; 7 രാജ്യങ്ങളില്‍ നിന്നുളള പ്രവേശനം വിലക്കി യുഎഇ

കോവിഡ് വകഭേദം; 7 രാജ്യങ്ങളില്‍ നിന്നുളള പ്രവേശനം വിലക്കി യുഎഇ

അബുദബി: കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ 7 രാജ്യങ്ങളില്‍ നിന്നുളള പ്രവേശനം വിലക്കി യുഎഇ. ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ലെസോത്തോ,നമീബിയ, ഈസ്വാത്തിനി,സിംബാബ് വെ, ബോസ്താവാന, മൊസാബിക്യൂ എന്നീ രാജ്യങ്ങളില്‍ നിന്നുളള എല്ലാ വിമാനസർവ്വീസുകള്‍ക്കും വിലക്ക് ബാധകമാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷനും നാഷണല്‍ എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ മാനേജ്മെന്‍റും അറിയിച്ചു.

ഈ രാജ്യത്തുനിന്നുമുളള ട്രാന്‍സിറ്റ് യാത്രാക്കാർക്കും വിലക്ക് ബാധകമാണ്.തീരുമാനം 29 മുതല്‍ നിലവില്‍ വരും. ഈ രാജ്യങ്ങളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ സന്ദ‍ർശനം നടത്തിയവർക്കും പ്രവേശനനുമതിയുണ്ടാവില്ല. എന്നാല്‍ നയതന്ത്ര പ്രതിനിധികള്‍, യുഎഇ പൗരന്മാർ ഗോള്‍ഡന്‍ വിസയുളളവർ തുടങ്ങിയവർക്ക് നിബന്ധനകളോടെ പ്രവേശനമാകാം.

കോവിഡ് മുന്‍കരുതലുകളെല്ലാം പാലിച്ചിരിക്കണം. 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ പരിശോധാനഫലം അനിവാര്യം, വിമാനത്താവളത്തിലെത്തിയാല്‍ ആറ് മണിക്കൂറിനുളളിലെ പരിശോധനാഫലവും വേണം. ഇത് കൂടാതെ രാജ്യത്തെത്തിയാല്‍ 10 ദിവസത്തെ ക്വാറന്‍റീനും ഒൻപതാം ദിവസം പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കുകയും വേണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.