യുഎഇയില്‍ എല്ലാവരും കോവിഡിന്‍റെ ഒരു വാക്സിനെങ്കിലുമെടുത്തുവെന്ന് കണക്കുകള്‍

യുഎഇയില്‍ എല്ലാവരും കോവിഡിന്‍റെ ഒരു വാക്സിനെങ്കിലുമെടുത്തുവെന്ന് കണക്കുകള്‍

ദുബായ്: കോവിഡ് 19 നെതിരെയുളള പ്രതിരോധത്തില്‍ നിർണായ നേട്ടം കൈവരിച്ച് യുഎഇ. രാജ്യത്തെ 100 ശതമാനം പേരും കോവിഡിന്‍റെ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തുകഴിഞ്ഞുവെന്നാണ് കണക്കുകള്‍. ബ്രിട്ടീഷ് ഓവർസീസ് ടെറിറ്ററിയായ ഗിബ്രാല്‍ട്ടറിന് പിന്നിലായാണ് യുഎഇ ഈ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ അവിടെ 33000 ആണ് ജനസംഖ്യയെങ്കില്‍ യുഎഇയില്‍ 9.8 ദശലക്ഷമാണ്. ലോകത്ത് വാക്സിന്‍ വിതരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആദ്യ മൂന്നു രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. പിസിആർ പരിശോധന ഏറ്റവും അധികം നടത്തിയ രാജ്യങ്ങളില്‍ ഒന്നുകൂടിയാണ് യുഎഇ. രാജ്യത്തുളള സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായാണ് വാക്സിന്‍ നല്‍കുന്നത്.

യുഎഇ ആരോഗ്യപ്രതിരോധമന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച 19694 വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇതുവരെ 21.8 ദശലക്ഷം വാക്സിന്‍ ഡോസുകള്‍ യുഎഇയില്‍ വിതരണം ചെയ്തു. അതായത് 100 പേർക്ക് 220.44 ഡോസുകള്‍ എന്ന രീതിയിലാണ് യുഎഇയില്‍ വാക്സിന്‍ വിതരണം നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.