ബൂസ്റ്റര്‍ ഡോസല്ല; എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുകയാണ് ഇപ്പോള്‍ പ്രധാനമെന്ന് ഇന്ത്യയിലെ ലോകാരോഗ്യ സംഘടന മേധാവി

ബൂസ്റ്റര്‍ ഡോസല്ല; എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുകയാണ് ഇപ്പോള്‍ പ്രധാനമെന്ന് ഇന്ത്യയിലെ ലോകാരോഗ്യ സംഘടന മേധാവി

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോണ്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് പ്രധാനമെന്ന് ഇന്ത്യയിലെ ഡബ്ല്യുഎച്ച്ഒ മേധാവി ഡോ.റോഡെറികോ ഓഫ്‌റിന്‍. ബൂസ്റ്റര്‍ ഡോസുകള്‍ക്ക് ഇപ്പോള്‍ പ്രധാന്യം നല്‍കുന്നതിന് പകരം മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രായപൂർത്തിയായ എല്ലാവർക്കും രണ്ടു ഡോസ് വാക്സിനും ലഭിച്ചു എന്ന് ഉറപ്പാക്കണമെന്നു ഡോ.റോഡെറികോ കൂട്ടിച്ചേർത്തു. വാക്‌സിനേഷനിലൂടെ വൈറസ് വ്യാപനം തടയുകയെന്ന ഇന്ത്യയുടെ സമീപനം ശരിയായ നടപടിയാണെന്ന് റോഡെറികോ ഓഫ്‌റിന്‍ അഭിപ്രായപ്പെട്ടു.

എന്നാൽ ഒമിക്രോണ്‍ വകഭേദത്തിനെതിരെ വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഇതുവരെ 21 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

അടുത്തിടെ സമ്പൂർണ വാക്സിനേഷനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയും വ്യക്തമാക്കിയിരുന്നു. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമേ ബൂസ്റ്റർ ഡോസിനെ കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.