ന്യുഡല്‍ഹി: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംങിന് കൈമാറി. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണ സംഘം വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. അപകട കാരണങ്ങള്‍ പ്രതിരോധ മന്ത്രിയോട് സംഘം അക്കമിട്ട് വിശദീകരിച്ചതായി മന്ത്രാലയം അറിയിച്ചു.
പ്രതിരോധ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വഹിക്കുന്ന ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് അന്വേഷണ സംഘം ശുപാര്‍ശ നല്‍കി. ക്രൂവില്‍ 'മാസ്റ്റര്‍ ഗ്രീന്‍' വിഭാഗത്തിലുള്ള പൈലറ്റുമാരും മറ്റ് വിഭാഗത്തിലുള്ളവരെയും ഉള്‍പ്പെടുത്തണമെന്നും അന്വേഷണ സംഘം നിര്‍ദ്ദേശിച്ചു.
കുറഞ്ഞ ദൃശ്യപരതയിലും എയര്‍ക്രാഫ്റ്റ് ലാന്‍ഡ് ചെയ്യാനോ ടേക്ക് ഓഫ് ചെയ്യാനോ കഴിയുന്ന മികച്ച പൈലറ്റുമാര്‍ക്കാണ് 'മാസ്റ്റര്‍ ഗ്രീന്‍' കാറ്റഗറി നല്‍കുന്നത്. തമിഴ്നാട്ടിലെ കൂനൂരിന് സമീപം എംഐ-17വി5 ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണാണ് ജനറല്‍ റാവത്തും മറ്റ് 13 പേരും മരിച്ചത്. ഹെലികോപ്റ്ററിലെ സാങ്കേതിക പിഴവ് മൂലമല്ല തകരാര്‍ സംഭവിച്ചതെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.