.ഘാന: പടിഞ്ഞാറന്‍ ഘാനയില്‍ സ്ഫോടകവസ്തുക്കളുമായി ഖനിയിലേക്കു പോയ വാഹനം പൊട്ടിത്തെറിച്ച് 17 പേര്‍ കൊല്ലപ്പെട്ടു. ബൊഗോസോ നഗരത്തിലാണു സംഭവം.
ഖനനത്തിനായിട്ടുള്ള സ്ഫോടകവസ്തുക്കളുമായി പോയ വാഹനം ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് സ്ഫോടനമുണ്ടാകുകയായിരുന്നു.
സംഭവത്തില്‍ 59 പേര്‍ക്ക് പരിക്കേറ്റു. അവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി കോജോ ഓപ്പോങ് എന്‍ക്രുമ പറഞ്ഞു.
'തികച്ചും സങ്കടകരവും ദൗര്‍ഭാഗ്യകരവുമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. ദുരന്തബാധിത പ്രദേശത്തേക്കു വേണ്ട എല്ലാ അടിയന്തരസഹായങ്ങളും സൈന്യത്തെയും എത്തിച്ചിട്ടുണ്ട്-പ്രസിഡന്റ് നാനാ അകുഫോ അഡോ അറിയിച്ചു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രവേശിപ്പിച്ചു. രക്ഷപ്പെട്ടവരെ സ്‌കൂളുകളിലും പള്ളികളിലും താമസിപ്പിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.