എപ്പോഴും നുരഞ്ഞു പൊന്തുന്ന ഷാംപെയ്ന്‍ പൂള്‍

എപ്പോഴും നുരഞ്ഞു പൊന്തുന്ന ഷാംപെയ്ന്‍ പൂള്‍

ന്യൂസീലാന്‍ഡിലെ വര്‍ണാഭമായ ജിയോതെര്‍മല്‍ തടാകമാണ് ഷാംപെയ്ന്‍ പൂള്‍. ഈ തടാകം യഥാര്‍ത്ഥത്തില്‍ ഒരു ചൂടുള്ള നീരുറവയാണ്. എപ്പോഴും നുരഞ്ഞു പൊങ്ങി നില്‍ക്കുന്നതു കൊണ്ടാണ് ഇതിന് ഷാംപെയ്ന്‍ പൂള്‍ എന്ന് പേര് ലഭിച്ചത്. ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ദ്വീപിലെ വയറ്റാപു ജിയോതര്‍മല്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം അഗ്‌നിപര്‍വത തടാകത്തിന്റെ ഭാഗമാണ്. 900 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് രൂപപ്പെട്ടത്. നിറങ്ങളുടെ തടാകം എന്നും ഇത് അറിയപ്പെടാറുണ്ട്.

ജലവൈദ്യുത പൊട്ടിത്തെറിയിലൂടെയാണ് ഈ അഗ്‌നിപര്‍വത തടാകം രൂപപ്പെട്ടത്. ഈ തടാകത്തിന് അടുത്തായി ഒരു ഗര്‍ത്തം ഉണ്ട്. ഈ ഗര്‍ത്തത്തിന്റെ പ്രത്യേകത ഇവിടെ വെള്ളം മാത്രമല്ല, അതിനോടൊപ്പം സ്വര്‍ണവും വെള്ളിയും മറ്റു ധാതുക്കളും പുറത്തേക്ക് വരുന്നു എന്നതാണ്. പലനിറങ്ങളിലായാണ് ഈ തടാകം ഉള്ളത്. പച്ചയും നീലയും ചുവപ്പും നിറങ്ങളെല്ലാം ചേര്‍ന്ന ഈ തടാകം കാണാന്‍ നല്ല ഭംഗിയാണ്. ഇത് സന്ദര്‍ശിക്കാനായി നിരവധി സഞ്ചാരികളും ഇങ്ങോട്ടേക്ക് എത്താറുണ്ട്. ഈ തടാകത്തിലെ സിലിക്കേറ്റ് സാന്നിധ്യമാണ് തടാകത്തിന് ചുവപ്പ് നിറം നല്‍കുന്നത്.

വിവിധ തരത്തിലുള്ള ധാതുക്കളാല്‍ സമ്പന്നമാണ് ഈ തടാകം. തടാകം കാണാന്‍ നിരവധി സഞ്ചാരികളും ഇങ്ങോട്ടേക്ക് എത്താറുണ്ട്. 62 മീറ്റര്‍ ആഴവും 65 മീറ്റര്‍ ഉയരവുമുള്ള ഒരു ഗര്‍ത്തം തടാകത്തിന് നടുക്കായി ഉണ്ട്. ധാതുക്കളുടെയും സിലിക്കേറ്റിന്റെയും നിക്ഷേപത്തില്‍ നിന്നാണ് തടാകത്തിന് ഈ നിറങ്ങള്‍ ലഭിക്കുന്നത്.
കൂടാതെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ നിരന്തരമായ ഒഴുക്കില്‍ നിന്നാണ് എപ്പോഴും തടാകം പതഞ്ഞ് പൊങ്ങി നില്‍ക്കുന്നത്. ഷാംപെയ്ന്‍ പൂള്‍ എന്ന പേരിന് പിന്നിലുള്ള കാരണവും ഇതു തന്നെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.