കാമറൂണില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലുംപെട്ട് എട്ട് പേര്‍ മരിച്ചു

കാമറൂണില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലുംപെട്ട് എട്ട് പേര്‍ മരിച്ചു

കാമറൂണ്‍: ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫുട്‌ബോള്‍ മത്സരം നടക്കുന്ന പോള്‍ ബിയ സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിരക്കില്‍പ്പെട്ട് ഒരു കുട്ടിയുള്‍പ്പടെ എട്ടു പേര്‍ മരിച്ചു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു.


ഏകദേശം അന്‍പതിനായിരത്തോളം ആളുകള്‍ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തില്‍ തിങ്ങിക്കൂടിയതാണ് അപകട കാരണം.


അറുപതിനായിരം ആളുകളെക്കൊള്ളാന്‍ കഴിവുള്ള സ്റ്റേഡിയമാണ് യൗണ്ടിയിലെ പോള്‍ ബിയ സ്റ്റേഡിയം. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് എണ്‍പത് ശതമാനം ആളുകളെ മാത്രമേ സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കുമായിരുന്നുള്ളു.


മുപ്പത്തിയെട്ടു പേര്‍ക്കു പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണെന്ന് സംഘാടകര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.