അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങളോട് അയാട്ട

അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങളോട് അയാട്ട

ദുബായ്: കോവിഡ് പരിശോധനയും ക്വാറന്‍റീനുമടക്കമുളള യാത്രാ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങളോട് ഇന്‍റർനാഷണല്‍ എയർട്രാന്‍സ്പോർട്ട് അസോസിയേഷൻ് (അയാട്ട) ആവശ്യപ്പെട്ടു. വാക്സിനേഷന്‍ പൂർത്തിയാക്കിയവർക്ക് ഇളവ് നല്‍കണമെന്നാണ് അയാട്ട ആവശ്യപ്പെടുന്നത്. യാത്ര പുറപ്പെടുന്നതിന് മുന്‍പ് ആന്‍റിജന്‍ പരിശോധന നെഗറ്റീവായാല്‍ വാക്സിനേഷന്‍ എടുക്കാത്ത യാത്രാക്കാർക്ക് ക്വാറന്‍റീന്‍ രഹിത യാത്രയ്ക്ക് അവസരമൊരുക്കണം.

വിമാനയാത്ര മാത്രമല്ല കോവിഡ് രോഗവ്യാപനത്തിന് കാരണമെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ നിലവിലുളള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്നാണ് അയാട്ട പറയുന്നത്. യാത്രാക്കാരെ പരിശോധിക്കുന്നതിനായി ചെലവഴിക്കുന്ന തുക വാക്സിൻ വിതരണത്തിനോ ആരോഗ്യ പരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനോ ഉപയോഗിക്കുന്നത് രോഗവ്യാപനം തടയുന്നതിന് കൂടുതൽ ഫലപ്രദമാകുമെന്നാണ് വിലയിരുത്തലെന്നും അയാട്ട പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.