അബുജ: നൈജീരിയയിൽ ക്രൈസ്തവർക്കു നേരെ ബോക്കോ ഹറാം തീവ്രവാദികളുടെ ആക്രമണം. 17 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി .
കഴിഞ്ഞ ദിവസം ബൊർണോ സംസ്ഥാനത്തെ ചിബോക്ക് പ്രദേശത്താണ് ആക്രമണം നടന്നത്.
കലാപകാരികൾ നിരവധി ക്രൈസ്തവരെ കൊലപ്പെടുത്തി. രണ്ട് ദൈവാലയങ്ങൾ തീയിട്ട് നശിപ്പിക്കുകയും വീടുകൾ തകർക്കുകയും ചെയ്തു.
തീവ്രവാദികൾ വിശ്വാസി സമൂഹത്തെ വളഞ്ഞതിനു ശേഷം വെടിവയ്ക്കുകയായിരുന്നു. രക്ഷപ്പെടാൻ കഴിയാതെ വന്ന ആൾക്കാരിൽ നിന്നും അവർ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി.
2014 ൽ 300 ഓളം സ്‌കൂൾ വിദ്യാർത്ഥിനികളെ ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി. ഇവരിൽ നൂറു പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇങ്ങനെ പലവിധത്തിൽ ചിബോക്കയിലെ ക്രൈസ്തവസമൂഹം തുടർച്ചയായ പീഡനങ്ങൾ നേരിടുകയാണ്.
നൈജീരിയയിൽ ഓരോ വർഷവും പതിനായിരക്കണക്കിന് ക്രൈസ്തവരെയാണ് ബോക്കോ ഹറാം തീവ്രവാദികൾ കൊലപാതകത്തിന് ഇരയാക്കുന്നത്. ലക്ഷകണക്കിന് ആളുകളെ വിശ്വാസത്തിന്റെ പേരിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.