ചൈന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ജീവനക്കാരുടെ ബോണസ് തിരിച്ചുവാങ്ങി, ശമ്പളം വെട്ടിക്കുറച്ചേക്കും

 ചൈന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ജീവനക്കാരുടെ ബോണസ് തിരിച്ചുവാങ്ങി, ശമ്പളം വെട്ടിക്കുറച്ചേക്കും

ബെയ്ജിങ്: കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ ചൈന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നതെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ അധ്യാപകരടക്കമുള്ള ഉദ്യോഗസ്ഥരോട് നേരത്തെ കൈപ്പറ്റിയ ബോണസ് തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ലക്ഷക്കണക്കിന് ജീവനക്കാര്‍ ശമ്പളം 25 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന ഭീതിയിലാണിപ്പോഴെന്നും 'ഹോങ് കോങ് പോസ്റ്റ്' റിപ്പോര്‍ട്ടു ചെയ്തു. ഹെനാന്‍, ജിയാങ്ഷി, ഗ്വാങ്‌ഡോങ് പ്രവിശ്യകളില്‍ 2021ന്റെ തുടക്കത്തില്‍ ഓരോ ഉദ്യോഗസ്ഥരില്‍ നിന്നും 2.35 ലക്ഷം രൂപയെങ്കിലും സര്‍ക്കാര്‍ തിരികെ വാങ്ങിയിട്ടുണ്ട്. ഇനിയങ്ങോട്ട് അനിശ്ചിതകാലത്തേക്ക് ബോണസുകളെല്ലാം സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ചില പ്രവിശ്യകളില്‍ പത്തുദിവസങ്ങള്‍ക്കകം ബോണസ് തിരികെ ഏല്‍പ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. ഷാങ്ഹായി ഒഴികെയുള്ള പ്രവിശ്യകളിലെല്ലാം ധനക്കമ്മിയാണ്. പ്രവിശ്യാ സര്‍ക്കാരുകളുടെ ധനക്കമ്മി 30 ശതമാനമാണ് ഉയര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.