ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരങ്ങളുടെ ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണത്തിലൂടെ 45,000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിച്ച് ബിസിസിഐ. സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്ക്, ഡിസ്നി സ്റ്റാര്‍ നെറ്റ്വര്‍ക്ക്, റിലയന്‍സ് വയാകോം 18, ആമസോണ്‍ തുടങ്ങിയ ആഗോള ഭീമന്‍മാരാണ് ഐപിഎല്ലിന്റെ സംപ്രേഷണാവകാശത്തിനായി രംഗത്തുള്ളത്. 2023 മുതല്‍ 2027 വരെയുള്ള ഐപിഎല്‍ സീസണുകളുടെ സംപ്രേഷണാവകാശമാണ് ബിസിസിഐ വില്‍ക്കാനൊരുങ്ങുന്നത്.
ഇതിനായുള്ള ഇ-ലേലം മാര്‍ച്ച് അവസാനത്തെ ആഴ്ച നടക്കും. ഫെബ്രുവരി 10ന് മുമ്പ് ടെന്‍ഡര്‍ വിളിച്ചു തുടങ്ങും. റിപ്പോര്‍ട്ടുകളനുസരിച്ച് 2018-2022 സീസണുകളിലേക്കുള്ള സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ വാങ്ങിയപ്പോഴുള്ള തുകയായ 16,347 കോടി രൂപയുടെ മൂന്നിരട്ടി ഇത്തവണ ബിസിസിഐക്ക് ലഭിക്കുമെന്നാണ്. ഇതിനു മുമ്പ് സ്റ്റാര്‍ ഇന്ത്യയും സോണി പിക്ചേഴ്സും 10 വര്‍ഷത്തേക്ക് സംപ്രേഷണ കരാര്‍ എടുത്തത് 8,200 കോടി രൂപയ്ക്കായിരുന്നു. പിന്നീട് 2018-ല്‍ സ്റ്റാര്‍ ഇന്ത്യ സംപ്രേഷണാവകാശം നേടിയപ്പോള്‍ തുക ഇരട്ടിയോളമായി. ഇത്തവണ അതിലും മൂന്നിരട്ടി തുകയാണ് ബിസിസിഐ പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 40,000 മുതല്‍ 45,000 കോടി രൂപവരെ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.