ഒരു മീന്‍ വറുത്തത് കൂടെ ഉണ്ടെങ്കില്‍ ഊണ് കുശാലാകും അല്ലെ? അടിപൊളി രുചിയില്‍ മീന്‍ വറുത്തെടുത്താലോ? ഈ ഫിഷ് ഫ്രൈ വേണമെങ്കില്‍ ഒരു സ്റ്റാര്‍ട്ടര്‍ ആയും കഴിക്കാം.അതല്ലെങ്കില്‍ ചൂടോടെ ചോറിനൊപ്പം ചേര്‍ത്ത് കഴിക്കുകയും ചെയ്യാം. ഇനി മീന്‍ വറുക്കാന്‍ ഈ രീതി ഒന്ന് പരീക്ഷിച്ച് നോക്കൂ...
പ്രധാന ചേരുവ
250 ഗ്രാം മത്സ്യം
ആവശ്യത്തിന് ഉപ്പ്
1 ടീസ്പൂണ്‍ വെളുത്തുള്ളി പൊടി
1/2 ടീസ്പൂണ്‍ മുളകുപൊടി
1/2 ടീസ്പൂണ്‍ പാപ്രിക
1/2 ടീസ്പൂണ്‍ നാരങ്ങാനീര്
എണ്ണ ആവശ്യത്തിന്
മീന്‍ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അതിലേയ്ക്ക് ഉപ്പ്, നാരങ്ങാ നീര്, വെളുത്തുള്ളി പൊടി, പാപ്രിക, മുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി മീനില്‍ പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെയ്ക്കുക.
പാന്‍ ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ മസാല പുരട്ടി വെച്ച മീന്‍ എണ്ണയിലിട്ട് നന്നായി വറുത്തെടുക്കുക. ഇരു വശവും വറുത്തെടുക്കണം. മീന്‍ നിറം മാറുന്നത് വരെ പാകം ചെയ്യണം. ഇനി ഇത് സ്റ്റാര്‍ട്ടര്‍ ആയോ, അല്ലെങ്കില്‍ ചോറിനൊപ്പമോ കഴിക്കാം. സ്റ്റാര്‍ട്ടര്‍ ആണെങ്കില്‍ മയോണൈസ് ചേര്‍ത്ത് കഴിച്ചാല്‍ സൂപ്പര്‍ ടേസ്റ്റ് ആയിരിക്കും....
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.