ഹൈപ്പ‍ർ ലൂപ്പ്: യാത്രികരുമായുളള പരീക്ഷണ ഓട്ടം വിജയകരം

ഹൈപ്പ‍ർ ലൂപ്പ്: യാത്രികരുമായുളള പരീക്ഷണ ഓട്ടം വിജയകരം

അമേരിക്ക : യാത്രികരെയും വഹിച്ചുകൊണ്ടുളള ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി ഹൈപ്പർ ലൂപ്പ്.ദുബായ് ആസ്ഥാനമായുള്ള ഡി പി വേൾഡിന്‍റെ മുതൽമുടക്കിലാണ് ഹൈപ്പർലൂപ്പ് പ്രവ‍ർത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഡി പി വേൾഡ് സി ഇ ഒ സുൽത്താൻ അഹ്‌മദ്‌ ബിൻ സുലായെത്തിന്‍റെ സന്നിദ്ധ്യത്തില്‍ അമേരിക്കയിലെ ലാസ് വേഗാസില്‍ വച്ചായിരുന്നു പരീക്ഷണ ഓട്ടം. ചരിത്രത്തില്‍ തന്നെ ഇടം പിടിക്കാവുന്ന നേട്ടത്തിന്‍റെ ആദ്യ ചുവടുവയ്പിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


വിർജിൻ ഹൈപ്പർലൂപ്പ് സ്ഥാപകരിൽ ഒരാളും ചീഫ് ടെക്‌നോളജി ഓഫീസറുമായ ജോഷ് ഗീഗെൽ, പാസഞ്ചർ എക്സ്പീരിയൻസ് ഡയറക്ടർ സാറ ലുഷ്യൻ എന്നിവരാണ് ഹൈപ്പർലൂപ്പിന്‍റെ കന്നിയാത്രയില്‍ ഉണ്ടായിരുന്നത്.യാത്രികരില്ലാതെ നിരവധി തവണ പരീക്ഷണം നടത്തിയതിന് ശേഷമായിരുന്നു, ഈ പരീക്ഷണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.