ജി.ഡി.ആർ.എഫ്.എ ദുബായ്: സൈക്ലിംഗ് ടൂർ സംഘടിപ്പിച്ചു

ജി.ഡി.ആർ.എഫ്.എ  ദുബായ്: സൈക്ലിംഗ്  ടൂർ സംഘടിപ്പിച്ചു

ദുബായ് : ''നമുക്കൊരുമിച്ച് ദുബായിയെ ലോകത്തെ മികച്ച നഗരമാക്കാം'' എന്ന ബാനറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്) സൈക്ലിംഗ് ടൂർ സംഘടിപ്പിച്ചു.

ജുമൈറ ബീച്ചിനോടുചേർന്ന് പുതിയതായി പണിത സൈക്കിൾ പാതയിലൂടെയാണ് ടൂർ സംഘടിപ്പിച്ചത് . പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗമായോ, വ്യായാമത്തിനായോ ഈ പാതയിലൂടെ താമസക്കാരെയും, വിനോദസഞ്ചാരികളെയും സൈക്കിൾ ചവിട്ടാൻ പ്രോത്സാഹിപ്പിക്കുക, എന്ന ലക്ഷ്യത്തോടെയാണ് ടൂർ നടന്നത്.

ജിഡിആർഎഫ്എ ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, എയർപോർട്ട് എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ തലാൽ അൽ ഷിൻകിറ്റി, കേണൽ ഖാലിദ് ബിൻ മെദ്യയ, വകുപ്പിലെ സ്ത്രീ-പുരുഷ ജീവനക്കാർ അടക്കം നിരവധി പേർ പര്യടനത്തിൽ പങ്കാളികളായി.

ഈ സൈക്കിൾ പാത തെരഞ്ഞെടുത്തതിൽ ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി ജീവനക്കാരെ അഭിനന്ദിച്ചു. പുതിയതായി നിർമ്മിച്ച പാത പരിശോധിക്കാൻ- യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞാഴ്ച ഇതിലൂടെ സൈക്കിൾ സവാരി നടത്തിയിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച സൈക്കിൾ സൗഹൃദ നഗരമായി നിലനിർത്താനായി ദുബായിലെ ജുമൈറ ബീച്ചിനോട് ചേർന്നാണ് പുതിയ സൈക്ലിംഗ് പാത നിർമ്മിച്ചിരിക്കുന്നത്. “ഇന്ന് എന്റെ ഫീൽഡ് ഫോളോ-അപ്പിന്റെ ഭാഗമായി, ജുമൈറ ബീച്ചിനോട് ചേർന്നുള്ള പുതിയ ബൈക്ക് പാത ഞാൻ പരിശോധിച്ചു,” എന്നാണ് ദുബായ് ഭരണാധികാരി സാമൂഹ്യ മാധ്യമങ്ങളിൽ ആ സമയത്തു ട്വീറ്റ് ചെയ്തിരുന്നത്.

ദുബായിലെ 520 കിലോമീറ്റർ ബൈക്ക് പാതകളിലേക്ക് ഞങ്ങൾ ചേർക്കുന്ന മനോഹരമായ പാത, നഗരത്തിലുടനീളമുള്ള ഏറ്റവും മനോഹരമായ ലാൻഡ്‌മാർക്കുകളിലൂടെ കടന്നുപോകുന്നു. ദുബായ് ജീവിക്കാൻ ഏറ്റവും മികച്ച നഗരമായി മാറുന്നത് വരെ ഫീൽഡ് പരിശോധനകൾ തുടരുമെന്ന് ഷെയ്ഖ് മുഹമ്മദ് തന്റെ-സോഷ്യൽ മീഡിയിലുടെ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.