കുട്ടികളോട് 'നോ' പറയാന്‍ മടിക്കരുത്; ഇന്റര്‍നെറ്റ് ഉപയോഗം ദോഷം ചെയ്യും

കുട്ടികളോട് 'നോ' പറയാന്‍ മടിക്കരുത്; ഇന്റര്‍നെറ്റ് ഉപയോഗം ദോഷം ചെയ്യും

ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് പഠനം. അടുത്തിടെ ദേശീയ ബാലാവകാശ കമ്മീഷന്‍ നടത്തിയ പഠനത്തിലാണ് മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും വര്‍ധിച്ച ഉപയോഗം കൊച്ചു കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടെത്തിയത്.

പഠനത്തിന്റെ ഭാഗമായി നടത്തിയ സര്‍വെയില്‍ 5,000ത്തോളം കുട്ടികള്‍ പങ്കെടുത്തിരുന്നു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ് 23.8 ശതമാനം കുട്ടികളും. പ്രായം കൂടുന്നതിന് അനുസരിച്ച് ഇന്റര്‍നെറ്റ് ഉപയോഗവും വര്‍ധിക്കുകയാണ്. ഇത് വളരെ ദോഷകരമായ രീതിയില്‍ കുട്ടികളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
സ്മാര്‍ട്ട് ഫോണുകള്‍ പരിധിക്കപ്പുറം അനുചിതമായ സമയങ്ങളില്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ മാനസിക, ശാരീരികാരോഗ്യത്ത ബാധിക്കുന്നു. ഏകാഗ്രതയുടെ തോത് കുറയ്ക്കുന്നു. ഇത്തരം ശീലങ്ങളില്‍ നിന്ന് കുട്ടികളെ മോചിപ്പിച്ച് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രചോദനം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നാണ് പറയുന്നത്.
പഠനത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ ബാലവകാശ കമ്മീഷനും അഭിപ്രായപ്പെടുന്നത് ഇക്കാര്യമാണ്. കളികളിലും കായിക പരിപാടികളിലും കുട്ടികളെ തല്‍പരരാക്കുകയാണ് വേണ്ടതെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.