ബ്രിട്ടണിലെഎലിസബത്ത് രാജ്ഞിക്ക് കൊറോണ സ്ഥിരീകരിച്ചു;ചികില്‍സ കൊട്ടാരത്തില്‍ തന്നെ

 ബ്രിട്ടണിലെഎലിസബത്ത് രാജ്ഞിക്ക് കൊറോണ സ്ഥിരീകരിച്ചു;ചികില്‍സ കൊട്ടാരത്തില്‍ തന്നെ

ലണ്ടന്‍: ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് കൊറോണ സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരം അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെയാണ് 95 വയസ്സ് പിന്നിട്ട രാജ്ഞിക്ക് കൊറോണ ബാധിച്ചതായി മാദ്ധ്യമങ്ങളെ അറിയിച്ചത്.

വൈറസ് ബാധ ഉറപ്പായതോടെ പൂര്‍ണവിശ്രമത്തിലായ രാജ്ഞിയെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിക്കുകയാണ്. ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യം നിലവില്ലെന്ന് കൊട്ടാരം വക്താവ് അറിയിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. മറ്റ് രണ്ട് രാജകുടുംബാംഗങ്ങള്‍ക്കും കൊറോണ ബാധിച്ചിട്ടുണ്ട്.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പൊതുപരിപാടികളിലൊന്നും പങ്കെടുക്കാതെ കൊട്ടാരത്തില്‍ തന്നെ കഴിയുകയായിരുന്ന എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ അധികാര സിംഹാസനത്തില്‍ 70 വര്‍ഷവും പൂര്‍ത്തിയാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.