അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 21
ഇറ്റലിയിലെ റവന്നയില്‍ 1007 ലാണ് പീറ്റര്‍ ഡാമിയന്‍ ജനിച്ചത്. വൈദികനാകുന്നതിനു മുമ്പ് റവന്നയില്‍ അധ്യാപകനായിരുന്നു. 1035 ല്‍ ഡാമിയന്‍ ഫോണ്‍ടെ അവല്ലാനയിലെ പ്രസിദ്ധമായ സന്യാസി മഠത്തില്‍ ചേര്‍ന്നു. പിന്നീട് ആശ്രമത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ആശ്രമ വാസികള്‍ക്കായി വിശുദ്ധരായ ബെനഡിക്ടിന്റെയും റൊമൗള്‍ഡിന്റെയും മാതൃക പിന്തുടര്‍ന്ന് നിയമ നിര്‍മ്മാണം നടത്തി.
വൈദിക സമൂഹം ഉയര്‍ന്ന സദാചാര മൂല്യങ്ങള്‍ പുലര്‍ത്തണമെന്ന പക്ഷക്കാരനായിരുന്നു ഡാമിയന്‍. ഗ്രിഗറി ആറാമന്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വൈദിക സമൂഹത്തെ ശുദ്ധീകരിക്കാന്‍ ഡാമിയന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പിന്നീട് 1057 ല്‍ സ്റ്റീഫന്‍ പത്താമന്‍ മാര്‍പ്പാപ്പ വൈദിക സമൂഹത്തിലെ എല്ലാ അനാചാരങ്ങളും അവസാനിപ്പിക്കും എന്നു പ്രഖ്യാപിച്ചു.
ഇതേ വര്‍ഷം ഓസ്ട്രിയയിലെ കര്‍ദ്ദിനാളായി ഡാമിയന്‍ നിയമിതനായി.ഡാമിയന്‍ പലപ്പോഴും മാര്‍പ്പാപ്പയുടെ പ്രതിപുരുഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1059 ല്‍ നിക്കൊളസ് രണ്ടാമന്‍ മാര്‍പ്പാപ്പ ഡാമിയനെ മിലാനിലേക്കയച്ചു. അവിടെ വൈദികര്‍ക്കിടയില്‍ നിലവിലിരുന്ന അനാചാരങ്ങള്‍ അവസാനിപ്പിക്കുക എന്നതായിരുന്നു ഡാമിയന്റെ കര്‍ത്തവ്യം.
1063 ല്‍ അലക്‌സാണ്ടര്‍ രണ്ടാമന്‍ ഡാമിയനെ ഫ്രാന്‍സിലേക്കയച്ചു. ക്ലൂണിയിലെ സന്യാസി മഠത്തിന്റെ അധിപനായ ഹ്യുഗും മേകണിലെ ബിഷപ്പായ ഡ്രൊഗൊയും തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍പ്പാക്കുകയായിരുന്നു ഡാമിയനില്‍ നിക്ഷിപ്തമായിരുന്ന ഉത്തരവാദിത്തം. അതില്‍ അദ്ദേഹം വിജയം കൈവരിക്കുകയും ചെയ്തു.
ഇതില്‍ സന്തുഷ്ടരായ സന്യാസിമാര്‍ ഡാമിയന് നിരവധി സമ്മാനങ്ങള്‍ നല്‍കാന്‍ തയ്യാറായെങ്കിലും ഡാമിയന്‍ അവരെ വിലക്കുകയാണുണ്ടായത്. താല്‍ക്കാലിക പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നത് ശാശ്വതമായവ ലഭിക്കുന്നതിനു തടസമാകും എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഡാമിയന്റെ അവസാന ദൗത്യം റവന്നയിലായിരുന്നു.
റവന്നയില്‍ നിന്നുള്ള മടക്ക യാത്രയില്‍ 1072 ഫെബ്രുവരി 21 ന് ഫയെന്റ്‌സായില്‍ വച്ച് വിശുദ്ധന്‍ നിര്യാതനായി.1828 ല്‍ ലിയോ പന്ത്രണ്ടാമന്‍ മാര്‍പാപ്പ ഡാമിയനെ വേദപാരംഗതന്‍ ആയി പ്രഖ്യാപിച്ചു. റോമന്‍ കത്തോലിക്ക സഭ ഫെബ്രുവരി 21 ന് ഡാമിയന്റെ ഓര്‍മദിനമായി ആചരിക്കുന്നു. ദൈവശാസ്ത്രം സംബന്ധിച്ച് നിരവധി കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. മെറ്റ്‌സിലെ ഫെലിക്‌സ്
2. അമാസ്ത്രിസിലെ ജോര്‍ജ്
3. ക്ലെര്‍മോണ്ടിലെ അവിത്തൂസ്
4. ജെര്‍മ്മാനൂസും റാന്റോആള്‍ഡും
5. പേഴ്‌സ്യായിലെ ഡാനിയേലും വെര്‍ഡായും
6. ആഫ്രിക്കക്കാരായ സെര്‍വൂളൂസും സര്‍ത്തൂണിനൂസും ഫോര്‍ത്ത്നാത്തൂസും
7. ആഫ്രിക്കക്കാരായ വെരുളൂസും സെക്കുന്തൂസും സിറീസിയൂസും ഫെലിക്‌സും.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26