ആഫ്രിക്കയില്‍ സ്വര്‍ണ്ണ ഖനിയിലുണ്ടായ വന്‍ സ്‌ഫോടനത്തല്‍ 60 മരണം; നിരവധി പേര്‍ക്കു പരിക്ക്

ആഫ്രിക്കയില്‍ സ്വര്‍ണ്ണ ഖനിയിലുണ്ടായ വന്‍ സ്‌ഫോടനത്തല്‍ 60 മരണം; നിരവധി പേര്‍ക്കു പരിക്ക്


ബുര്‍ക്കിന ഫാസോ: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലെ സ്വര്‍ണ ഖനിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വന്‍ സ്‌ഫോടനത്തില്‍ അറുപതു പേര്‍ മരിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധിയാളുകള്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


പോണി പ്രോവിന്‍സില്‍പ്രവര്‍ത്തിച്ചുവന്ന സ്വര്‍ണഖനിയിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോണി പ്രൊവിന്‍സ് ഹൈകമ്മിഷണര്‍ അറിയിച്ചു.


സ്‌ഫോടനം നടന്നയിടത്ത് ഏതു തരം ഖനനമാണ് നടത്തിയിരുന്നതെന്ന് വ്യക്തമല്ല. അന്താരാഷ്ട്ര കമ്പനികള്‍ നടത്തുന്ന സ്വര്‍ണ ഖനികള്‍ ഈ പ്രദേശത്തുണ്ട്. ഒപ്പം ധാരാളം അനധികൃത ഖനികളും പ്രവൃത്തിക്കുന്നുണ്ട്.


കരകൗശല ഖനികള്‍ എന്നു വിളിക്കുന്ന ഇത്തരം അനധികൃത ഖനികളില്‍ നിരവധി കുട്ടികള്‍ ജോലി ചെയ്യുന്നുണ്ട്. അപകടങ്ങളും ഇവിടെ തുടര്‍ക്കഥയാണ്.


അവികസിത രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ തീവ്രവാദ സംഘടനകള്‍ തങ്ങളുടെ സാമ്പത്തിക വരുമാനത്തിനായി സ്വര്‍ണ ഖനികള്‍ പിടിച്ചെടുക്കാറുണ്ട്. അവര്‍ നടത്തിയ സ്‌ഫോടനമാണോ എന്നും സംശയമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.