സ്തംഭിച്ച് ചണ്ഡിഗഡ്: 36 മണിക്കൂര്‍ വെള്ളവും വൈദ്യുതിയുമില്ല; എസ്മ പ്രഖ്യാപിച്ച് സര്‍ക്കാര്‍

സ്തംഭിച്ച് ചണ്ഡിഗഡ്: 36 മണിക്കൂര്‍ വെള്ളവും വൈദ്യുതിയുമില്ല; എസ്മ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ചണ്ഡിഗഡ്: വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സമരത്തില്‍ സ്തംഭിച്ച് ചണ്ഡിഗഡ്. വൈദ്യുതി വകുപ്പ് സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ജീവനക്കാരുടെ മൂന്ന് ദിവസം നീണ്ട സമരത്തില്‍ 36 മണിക്കൂറാണ് വൈദ്യുതിയും വെള്ളവും ഇല്ലാതെ ജനം വലഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് മുതല്‍ ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതിയും വെള്ളവും ഉണ്ടായിരുന്നില്ല. നഗരത്തിലെ പല ഇടങ്ങളിലും വഴിവിളക്കുകള്‍ പോലും പ്രവര്‍ത്തിച്ചിരുന്നില്ല.

ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെയും സമരം സാരമായി ബാധിച്ചു. കൂടാതെ ഓണ്‍ലൈന്‍ ക്ലാസുകളും കോച്ചിങ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും തടസപ്പെട്ടു. ഫാക്ടറികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനവും താളം തെറ്റി. സര്‍ക്കാര്‍ ആശുപത്രികളിലെ ശസ്ത്രക്രിയകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നു. സമരം പിന്‍വലിക്കാന്‍ കേന്ദ്ര യൂണിയന്‍ ടെറിട്ടറി അഡൈ്വസര്‍ ധരംപാല്‍ ജീവനക്കാരുടെ യൂണിയനുമായി ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങാന്‍ ജീവനക്കാര്‍ കൂട്ടാക്കിയില്ല.

സമരം ജനജീവിതം ദുസഹമാക്കിയതോടെ ചൊവ്വാഴ്ച വൈകിട്ടു സര്‍ക്കാര്‍ ഇടപെടുകയും ചണ്ഡിഗഡില്‍ എസ്മ (എസന്‍ഷ്യല്‍ സര്‍വീസ് മെയ്ന്റനന്‍സ് ആക്ട്) പ്രഖ്യാപിക്കുകയും പണിമുടക്കുകള്‍ ആറ് മാസത്തേക്ക് നിരോധിക്കുകയും ചെയ്തു. വൈദ്യുതി വിതരണം പുനസ്ഥാപിച്ചുവെന്ന് അധികൃതര്‍ അവകാശപ്പെട്ടുവെങ്കിലും പ്രശ്‌നങ്ങള്‍ തുടരുകയാണെന്നാണ് ജനങ്ങള്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.