കുവൈറ്റ് സിറ്റി: പേനകൾ ഉപയോഗിച്ച് കുവൈറ്റ് ടവറിൻ്റെ മാതൃക ഉണ്ടാക്കി വിസ്മയം തീർത്തിരിക്കുകയാണ് കുവൈറ്റിലെ മംഗഫ് ഇന്ത്യൻ ഇൻ്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികൾ.
കുവൈറ്റിൻ്റെ ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായാണ് വിദ്യാർത്ഥികൾ കുവൈറ്റ് ടവറിൻ്റെ മാതൃക നിർമ്മിച്ചത്. ഒൻപത് മീറ്റർ നാൽപ്പത്തിനാല് സെൻ്റീമീറ്റർ ഉയരത്തിലുള്ള മാതൃകാ ടവറിന് ഏകദേശം നാൽപതിനായിരം ഉപയോഗിച്ച പേനകളാണ് വേണ്ടിവന്നത്.
ശില്പ വൈദഗ്ദ്യം നിറഞ്ഞു തുളുമ്പുന്ന ഈ കലാസൃഷ്ടിയുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയത് സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായ രാമചന്ദ്രൻ സാറാണ്. സ്കൂൾ മാനേജ്മെൻ്റിൻ്റെയും കുട്ടികളുടെയും ശക്തമായ പ്രോത്സാഹനവും, പിൻന്തുണയും ഇക്കാര്യത്തിൽ ലഭിച്ചതായി അദ്ദേഹം സൂചിപ്പിച്ചു.
പാഴ് വസ്തുക്കൾ അശ്രദ്ധമായി വലിച്ചെറിയാതെ പരിസ്ഥിതിതിയെ സംരക്ഷിച്ചുകൊണ്ട് അവ എങ്ങനെ മികച്ച രീതിയിൽ പുനരുപയോഗിക്കാമെന്ന് പുതുതലമുറയെ ബോധവൽക്കരിക്കുകയാണ് ഇതിലൂടെ സാദ്ധ്യമാകുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.