നിക്ഷേപയോഗ്യമല്ലാത്ത വിപണിയെന്ന് സാമ്പത്തിക വിദഗ്ധര്‍; റഷ്യയ്ക്ക് റേറ്റിംഗ് 'തിരിച്ചടി'

നിക്ഷേപയോഗ്യമല്ലാത്ത വിപണിയെന്ന്  സാമ്പത്തിക വിദഗ്ധര്‍; റഷ്യയ്ക്ക് റേറ്റിംഗ് 'തിരിച്ചടി'

ലണ്ടന്‍: ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ സാമ്പത്തിക രംഗത്ത് റഷ്യയ്ക്ക് നേരിടേണ്ടിവരുന്നത് വന്‍തിരിച്ചടികള്‍. വിവിധ രാജ്യങ്ങളുടെ ഉപരോധത്തിനിടെ റഷ്യയുടെ റേറ്റിംഗ് കുറച്ച് റേറ്റിംഗ് ഏജന്‍സികളും. വിവിധ രാജ്യാന്തര ഏജന്‍സികളായ ഫീച്ച്, മൂഡീസ് എന്നിവ റഷ്യയെ കുറഞ്ഞ നിലവാരത്തിലേക്ക് താഴ്ത്തി. റഷ്യയെ സംബന്ധിച്ച് ദൂരവ്യാപക സാമ്പത്തിക പ്രത്യാഘതങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ നടപടി.

ലോകത്തെ വികസ്വര വിപണികളുടെ സൂചികയായ എംഎസ്‌സിഐയും ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സബ്സിഡിയറിയായ എഫ്ടിഎസ്ഇ റസ്സലും അവരുടെ സൂചികളില്‍നിന്ന് റഷ്യന്‍ വിപണിയെ ഒഴിവാക്കി. മാര്‍ച്ച് ഏഴുമുതലാണ് തീരുമാനം ബാധകമാകുക. നിക്ഷേപയോഗ്യമല്ലാത്ത വിപണിയെന്നാണ് റഷ്യന്‍ വിപണിയെ സാമ്പത്തിക വിദഗ്ധര്‍ വിശേഷിപ്പിച്ചത്. ഭാവിയില്‍ കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ റഷ്യയ്ക്കിത് തിരിച്ചടിയാകും. റഷ്യയുടെ വളര്‍ച്ചാ അനുമാനം നെഗറ്റീവ് ആകുകയും ചെയ്തു. ദക്ഷിണ കൊറിയ മാത്രമാണ് 1997ല്‍ ഇത്തരത്തില്‍ വലിയ തരംതാഴ്ത്തല്‍ നേരിട്ടത്. ഉക്രെയ്ന്‍ അധിനിവേശം റഷ്യയ്ക്ക് അവരുടെ സാമ്പത്തികവളര്‍ച്ചയ്ക്ക് വിലങ്ങുതടിയാകുമെന്ന് ഏകദേശം ഉറപ്പാണ്.

റഷ്യക്കാര്‍ വിദേശത്തേക്ക് പണം അയയ്ക്കുന്നതിന് കഴിഞ്ഞദിവസം സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. പ്രതിസന്ധി നേരിടാന്‍ റിസര്‍വിലുണ്ടായിരുന്ന ഒരു ബില്യണ്‍ ഡോളര്‍ ചെലവാക്കിയിരിക്കുകയാണ് റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്. യുദ്ധത്തില്‍ നേരിട്ട് പങ്കാളികളാവുന്നില്ലെങ്കിലും റഷ്യയെ പരമാവധി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമങ്ങളാണ് സാമ്പത്തിക തിരിച്ചടികളിലൂടെ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.