ന്യൂഡല്‍ഹി: ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു ഉത്തര്‍പ്രദേശ്. 90 ശതമാനം സീറ്റ് വരെ നേടി കോണ്‍ഗ്രസ് അധികാരത്തിലേറിയ കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതിജീവനത്തിനു പോലും സാധിക്കാത്ത അവസ്ഥയിലാണ് യുപിയില്‍ കോണ്‍ഗ്രസ്. എന്താണ് ഇതിനു കാരണം. കോണ്‍ഗ്രസ് കഴിഞ്ഞ കുറെ കാലമായി നടത്തുന്ന പ്രീണന രാഷ്ട്രീയം തന്നെയാണ് അവരെ ഈ ഗതിയിലെത്തിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ മുസ്ലീം വിഭാഗത്തിലെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിനായി അവര്‍ കാലാകാലങ്ങളായി നടത്തിയ പ്രീണനം ഒടുവില്‍ കോണ്‍ഗ്രസിനെ തന്നെ തിരിഞ്ഞു കൊത്തി. ഹിന്ദുക്കളും ക്രിസ്ത്യാനികളും കോണ്‍ഗ്രസിന് മാത്രം വോട്ട് ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ വോട്ട് ബാങ്കുകള്‍ എന്നും കൂടെ കാണുമെന്ന് കോണ്‍ഗ്രസ് തെറ്റിദ്ധരിച്ചു. ഇതോടെ മുസ്ലീം വോട്ടുകള്‍ കൂടുതല്‍ നേടാനായി അവരെ പ്രീണിപ്പിക്കാനായി നയങ്ങളില്‍ മാറ്റം വരുത്തി. മുസ്ലീം വോട്ടുകള്‍ ഇതോടെ കൂടുതലായി കോണ്‍ഗ്രസിലേക്ക് എത്തുകയും ചെയ്തു.
ബിജെപി മുസ്ലീങ്ങള്‍ക്കെതിരാണെന്ന വാദം ഉയര്‍ത്തി കൊണ്ടുവന്നതോടെ മുസ്ലീം സമുദായം കോണ്‍ഗ്രസിന്റെ പിന്നില്‍ അണിനിരക്കാന്‍ തുടങ്ങി. ഇതോടെ പതിയെപ്പതിയെ കോണ്‍ഗ്രസ് ഹിന്ദുസമൂഹത്തെ മറക്കാനും തുടങ്ങി. തങ്ങളെ കോണ്‍ഗ്രസ് അവഗണിക്കുന്നുവെന്ന തോന്നല്‍ ഹിന്ദു സമൂഹത്തിനുണ്ടായതോടെ അവര്‍ ബിജെപിയിലേക്ക് കൂടുതല്‍ അടുത്തു. മറുവശത്ത് കോണ്‍ഗ്രസ് മുസ്ലീം അനുകൂല പ്രസ്താവനകളും പരിപാടികളുമായി മുന്നോട്ടുപോയി.
കോണ്‍ഗ്രസ് ക്ഷയിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങളും മാറി. കോണ്‍ഗ്രസിനൊപ്പം നിന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ യുപിയിലെ മുസ്ലീം സമുദായം പതുക്കെ സമാജ് വാദി പാര്‍ട്ടിക്കൊപ്പം നടന്നു തുടങ്ങി. അസം ഖാനെ പോലുള്ള നേതാക്കളുടെ കടുത്ത വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ മുസ്ലീം വോട്ടുകള്‍ എസ്പിയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. അപകടം തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് കൂടുതല്‍ പ്രീണിപ്പിക്കല്‍ നയം നടപ്പാക്കി തുടങ്ങിയെങ്കിലും കാര്യങ്ങള്‍ കൈവിട്ടിരുന്നു. മുസ്ലീം വോട്ട് ബാങ്ക് അകന്നുവെന്ന് മാത്രമല്ല കൈയിലിരുന്ന ഹിന്ദു വോട്ടുകളും ചോര്‍ന്നു. 90 ശതമാനത്തില്‍ നിന്ന് വെറും 2.5 ശതമാനം വോട്ടിലേക്ക് ഈ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ കോണ്‍ഗ്രസ് വീഴുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.