ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭങ്ങള്‍ യുപി തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കുള്ള മറുപടിയുമായി സ്വരാജ് ഇന്ത്യയുടെ സ്ഥാപകന്‍ യോഗേന്ദ്ര യാദവ്. തിരഞ്ഞെടുപ്പില്‍ അടിത്തറ പാകിയത് കര്‍ഷക പ്രക്ഷോഭങ്ങളായിരുന്നുവെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.
ക്രിക്കറ്റില്‍ പിച്ചൊരുക്കുന്ന ഗ്രൗണ്ട്‌സ്മാന്‍മാരെ പോലെയായിരുന്നു ഞങ്ങള്‍. ബൗള്‍ ചെയ്യേണ്ട ചുമതല ഞങ്ങള്‍ക്കല്ലായിരുന്നു. സമാജ്വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബഹുജന്‍ സമാജ് പാര്‍ട്ടി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്കായിരുന്നു 'യോഗിബാബ'യെ പുറത്താക്കാനുള്ള ചുമതല. എന്നാല്‍ ഈ ജോലി ക്യത്യമായി ചെയ്യാന്‍ ഇവര്‍ക്കായില്ലെന്ന് യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടി.
യുപിയിലെ കര്‍ഷകരുടെ കോട്ടയായ 19 മണ്ഡലങ്ങളില്‍ 13 ഇടത്തും ബിജെപി പരാജയപ്പെട്ടു. പഞ്ചാബില്‍ കര്‍ഷകരുടെ പ്രതിഷേധമാണ് നിയമസഭാ തെരഞ്ഞെടുപ്പിന് അടിത്തറ പാകിയത്. ലഖിംപൂര്‍ ഖേരിയിലെ എട്ട് സീറ്റുകള്‍ ഉള്‍പ്പെടെ ബിജെപി വിജയിച്ചതിനാല്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും ചെലുത്തിയില്ലെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകളോടായിരുന്നു യാദവിന്റെ പ്രതികരണം.
ലഖിംപൂര്‍ ഖേരി കര്‍ഷക പ്രക്ഷോപങ്ങളുടെ ശക്തി കേന്ദ്രം അല്ലായിരുന്നുവെന്നും യാദവ് പറഞ്ഞു. തോല്‍വിയെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ യാദവ്, കര്‍ഷക പ്രക്ഷോഭങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും ചെലുത്തില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.