ഉഗാണ്ടയിലെ ഇന്ത്യൻ ഹൈ കമ്മിഷൻ മികച്ച ഇന്ത്യൻ വനിതാ സംരംഭകർക്കുള്ള അവാർഡ് നൽകി

ഉഗാണ്ടയിലെ ഇന്ത്യൻ ഹൈ കമ്മിഷൻ മികച്ച ഇന്ത്യൻ വനിതാ സംരംഭകർക്കുള്ള അവാർഡ് നൽകി

ഉഗാണ്ട: ഉഗാണ്ടയിലെ ഇന്ത്യൻ ഹൈ കമ്മിഷൻ വനിതാ ദിനത്തോട് അനുബന്ധിച്ച് മികച്ച ഇന്ത്യൻ വനിതാ സംരംഭകർക്കുള്ള അവാർഡ് ദാനം മാർച്ച് 12 നു കമ്പാലയിൽ വെച്ച് നടത്തി. ഉഗാണ്ടയുടെ പ്രധാന മന്ത്രി റോബിനാ നബഞ്ച ആരോഗ്യ മന്ത്രി ഡോ ജെയിൻ റൂത്ത് അസെംഗ് മലയാളിയായ ഇന്ത്യൻ ഹൈ കമ്മീഷണർ എ. അജയ കുമാർ എന്നിവർ പങ്കെടുത്തു.

വിവിധ മേഖലകളിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ച വനിതകൾക്കു അവാർഡ് നൽകി ആദരിച്ചു. തുടർന്നു വിവിധ സംസ്ഥാനങ്ങൾ തങ്ങളുടെസംസ്ഥാനത്തിന്റെ പരാമ്പര്യം വിവരിക്കുന്ന കൾച്ചറൽ പ്രോഗ്രാം നടത്തി.

കേരളത്തെ പ്രതിനിധികരിച്ച് പാർവതി പ്രവീൺ കോറിയോഗ്രാഫറായ തില്ലാന ഗ്രൂപ്പ് മോഹിനായാട്ടം ,തിരുവാതിര, കഥകളി, എന്നിങ്ങനെ കേരളത്തിന്റെ തനതായ കലാരൂപങ്ങളെ ഒന്നിച്ചു ചേർത്ത നൃത്തം അവതരിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.