ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ വിമത ശബ്ദം ഉയര്‍ത്തിയ നേതാക്കള്‍ക്ക് സുപ്രധാന സ്ഥാനങ്ങള്‍ നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ നീക്കം. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശം അനുസരിച്ചാണ് പുതിയ നീക്കങ്ങള്‍.
അടുത്ത മാസം കാലാവധി അവസാനിക്കുന്ന ഗുലാം നബി ആസാദിനെ വീണ്ടും രാജ്യസഭയിലെത്തിക്കും. ഇതു സംബന്ധിച്ച ഉറപ്പ് സോണിയ നല്‍കിയെന്നാണ് വിവരം. രാജ്യസഭ അംഗത്വ കാലാവധി അവസാനിക്കുന്ന ആനന്ദ് ശര്‍മ്മയ്ക്ക് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ അവസരം നല്‍കും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ശര്‍മയെ ഉയര്‍ത്തിക്കാട്ടനാണ് നീക്കം. ഈ വര്‍ഷം അവസാനമാണ് ഹിമാചലില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.
മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്ക് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നല്‍കിയേക്കും. കുല്‍ദീപ് ബിഷ്ണോയെ നിയമസഭ കക്ഷി നേതാവാക്കും. ഹൂഡയും നിലവിലെ പിസിസി അധ്യക്ഷ കുമാരി ഷെല്‍ജയും തമ്മിലുള്ള പടലപ്പിണക്കം ഹരിയാനയിലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
നിരന്തം വിമര്‍ശനം ഉന്നയിക്കുന്ന പഞ്ചാബില്‍ നിന്നുള്ള എംപി മനീഷ് തിവാരിക്കും സന്ദീപ് ദീക്ഷിതിനും സംഘടന സംവിധാനത്തില്‍ മികച്ച സ്ഥാനങ്ങള്‍ നല്‍കും. ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സോണിയ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.